ശുഐബ് വധം; സമരം ശക്തമാക്കാനൊരുങ്ങി ഡിസിസി
Aug 5, 2018, 20:03 IST
കണ്ണൂര്‍: (www.kasargodvartha.com 05.08.2018) യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനൊരുങ്ങി കണ്ണൂര്‍ ഡിസിസി. ഇതുസംബന്ധിച്ച് യോഗത്തില്‍ തീരുമാനങ്ങളും കൈകൊണ്ടു. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നടത്തുന്ന 48 മണിക്കൂര്‍ സത്യഗ്രഹം വിജയിപ്പിക്കാന്‍ നിയോജകമണ്ഡലം തലത്തില്‍ ചുമതലകള്‍ വിഭജിച്ചുനല്‍കുകയും ചെയ്തു.
ഓഗസ്റ്റ് എട്ടിന് കലക്ട്രേറ്റിനു മുന്നില്‍ നടത്തുന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ശുഐബിനെ കൊല ചെയ്ത മുഴുവന്‍ കൊലയാളികളെയും ഗൂഢാലോചന നടത്തിയവരെയും ജയിലിലടയ്ക്കുന്നതു വരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ ജോര്‍ജ്, എം.നാരായണന്‍കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, എം.പി.ഉണ്ണിക്കൃഷ്ണന്‍, എം.പി.മുരളി, മമ്പറം ദിവാകരന്‍, വി.സുരേന്ദ്രന്‍, വി.രാധാകൃഷ്ണന്‍, കെ.പ്രമോദ്, എന്‍.പി.ശ്രീധരന്‍, വി.വി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, DCC, Murder-case, Shuhaib Murder; DCC decided to make stronger Strike
< !- START disable copy paste -->