ശുഐബ് വധം; ആവേശം ചോരാതെ കെ. സുധാകരന്റെ നിരാഹാര സമരം തുടരുന്നു
Feb 24, 2018, 12:05 IST
കണ്ണൂര്‍: (www.kasargodvartha.com 24.02.2018) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നുമാവശ്യപ്പെട്ടു കൊണ്ട് കെ. സുധാകരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. സുധാകരന്റെ ആരോഗ്യനില മോശമായതായി വൈദ്യസംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല.
ഏഴാം ദിവസത്തിലേക്കാണ് സമരം കടന്നിരിക്കുന്നത്. ആരോഗ്യനില മോശമാണെങ്കിലും സമരത്തില്‍ ആവേശം ഒട്ടുംചോരാതെയാണ് സുധാകരന്‍ നിരാഹാരസമരം തുടരുന്നത്. കലക്ടറേറ്റിന് എതിര്‍വശത്തെ ലോഡ്ജില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കു പോകുന്ന സമയങ്ങളിലൊഴികെ മുഴുവന്‍ സമയവും അദ്ദേഹം സമരപ്പന്തലില്‍ തന്നെയുണ്ട്. അതിഥികളോടു സംസാരിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ ഉപദേശമുള്ളതിനാല്‍ ഹസ്തദാനം സ്വീകരിക്കരുന്നില്ല. പന്തലിലുള്ള മുഴുവന്‍ സമയവും കിടപ്പിലാണ്.
അതേസമയം അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Strike, News, Crime, Murder-case, K.Sudhakaran, CBI, Shuhaib murder case; K.Sudhakaran's Strike continues.