മരണം മുന്നില്‍ കണ്ട് ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; ദുരൂഹത വര്‍ദ്ധിച്ചു
Jan 31, 2018, 11:47 IST
പയ്യന്നൂര്‍: (www.kasargodvartha.com 31.01.2018) സിനിമ-സീരിയന്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ പയ്യന്നൂര്‍ സ്വദേശി ശരണ്യ നാരായണന്റെ മരണത്തില്‍ ദുരൂഹത. മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് തന്റെ ഫേസ്ബുക്കില്‍ ശരണ്യ ഇട്ട പോസ്റ്റ് മരണം മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു.
ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോ സഹിതം ഡിസംബര്‍ 10ന് ഇട്ട പോസ്റ്റില്‍ ' ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് വന്ന ചില പേഴ്സണല്‍ മെസേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റുചെയ്യുന്നു. ഇതെന്റെ ഭര്‍ത്താവ് രഞ്ജിത് മൗക്കോട് സിനിമാസ്... ഇന്നീനിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താവ് തന്നെയാണ്... ഒരുമിച്ച് ജീവിക്കുന്നുമുണ്ട്. പിരിയുമ്പോള്‍ അറിയിക്കാം... അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി' എന്നായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ പോസ്റ്റ് ഇടാനുള്ള കാരണം എന്താണെന്ന് പല സുഹൃത്തുക്കളും ചോദിച്ചപ്പോള്‍ അതിന് കാരണമുണ്ടെന്നും പിന്നീട് മനസിലാകുമെന്നും ശരണ്യ മറുപടി നല്‍കിയിട്ടുണ്ട്. ഇതില്‍ ദുസൂചനയുണ്ടല്ലോ, എന്താണ് അത് എന്ന് ഒരു സുഹൃത്തിന്റെ ചോദ്യത്തിന് എല്ലാം ഫോണില്‍ പറയാം ചേച്ചി. ഇവിടെ കുറിക്കാനാവില്ലെന്നായിരുന്നു ശരണ്യയുടെ മറുപടി. ഈ ഫേസ്ബുക്ക് പോസ്റ്റാണ് ശരണ്യയുടെ മരണത്തിനു പിന്നിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപില്‍ശാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൈലാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ശരണ്യ ജീവനൊടുക്കിയത്.
കുളിമുറിയില്‍ തൂങ്ങിക്കിടന്ന ശരണ്യയെ അഴിച്ചുമാറ്റി ഭര്‍ത്താവ് രഞ്ജിത് മൗക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് പറയുന്നത്. എന്നാല്‍ ആശുപത്രിയിലേക്ക് എത്തും മുമ്പേ മരണപ്പെടുകയായിരുന്നു. ഗായികയും അഭിനേത്രിയുമായ ശരണ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ മോശമായ ഇടപെടലാകാം ശരണ്യയുടെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി വിളപില്‍ശാല പോലീസ് അറിയിച്ചു.
കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി, മഴവില്‍ മനോരമയിലെ സിബിഐ ഡയറിക്കുറിപ്പ് എന്ന സീരിയലുകളുടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു രഞ്ജിത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kasaragod, Kerala, News, Top-Headlines, Investigation, Police, Sharanya's death; Police investigation tighten.
< !- START disable copy paste -->