വിദ്യാര്‍ത്ഥി സംഘട്ടനം; പയ്യന്നൂര്‍ കോളജ് അടച്ചിട്ടു
Feb 12, 2016, 10:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 12/02/2016) എസ് എഫ് ഐ - കെ എസ് യു വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടര്‍ന്ന് പയ്യന്നൂര്‍ കോളജ് അടച്ചിട്ടു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെയാണ് കോളജിന് അവധി നല്‍കിയത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് പരിക്കുകളോടെ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് കെ.വി അഖിലേഷ്, പ്രവര്‍ത്തകരായ ആനന്ദ് കൃഷ്ണന്‍, ഗോഗുല്‍ കോറോം എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
അഖിലേഷിന്റെ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, സരുണ്‍, അക്ഷയ്, ശരത്ത്, എം.കെ അക്ഷയ്, ശ്യാം, വൈശാഖ്, വിഷ്ണു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളജ് പരിസരത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി.
Keywords : Clash, SFI, KSU, College, Education, Payyannur, Strike.