കണ്ണൂരിലെ പെണ്‍വാണിഭ കേസിലെ ഇടനിലക്കാരി മഞ്ചേശ്വരത്ത് പിടിയില്‍
Mar 30, 2013, 17:53 IST
മഞ്ചേശ്വരം: കണ്ണൂരിലെ പെണ്‍വാണിഭ കേസിലെ പ്രതിയായ ഇടനിലക്കാരി മഞ്ചേശ്വരത്ത് പോലീസ് പിടിയിലായി. തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപം താമസിക്കുന്ന കണ്ണൂര്‍ എടക്കാട് സ്വദേശിനി സാജിദ(38)യെയാണ് മഞ്ചേശ്വരത്ത് വെച്ച് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍തൃമതിയായ 19 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്നാണ് കേസ്. 2012 സെപ്തംബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ കേസില്‍ കോണ്‍ട്രാക്ടറായ കാപ്പാട്, ഖദീജ മന്‍സിലിലെ നസീര്‍, വെണ്ടുട്ടായിലെ ദയരോത്ത് അനില്‍ കുമാര്‍, ശംസുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തുവെന്നാണ് സാജിദയ്ക്കെതിരായ കേസ്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സാജിദ മഞ്ചേശ്വരത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച കണ്ണൂര്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. നസീറായിരുന്നു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചതെന്ന് കേസന്വേഷണത്തില്‍ വ്യക്തമായിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സാജിദയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords : Manjeshwaram, Arrest, Sex-Racket, Kannur, Kasaragod, Kerala, Police, Sajida, Case, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.