city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനപ്രിയ എസ് ഐ അജിത് കുമാറിന് ഊഷ്മള യാത്രയയപ്പ്; പുതിയ എസ് ഐയായി ജി ഗോപകുമാര്‍ ചുമതലയേറ്റു

കാസര്‍കോട്: (www.kasargodvartha.com 01.03.2019) കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ ഏതു പരാതികള്‍ക്കും നിഷ്പക്ഷമായ അന്വേഷണം നടത്തി നീതി നിര്‍വ്വഹണം നടത്തിവന്ന കാസര്‍കോട്ടുകാരുടെ പ്രിയ എസ് ഐ അജിത് കുമാറിന് ഊഷ്മള യാത്രയയപ്പ്. തിരഞ്ഞെടുപ്പോനുബന്ധിച്ച് കണ്ണൂരിലേക്കാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നത്. പകരം കാസര്‍കോട് ടൗണ്‍ എസ് ഐയായി ജി ഗോപകുമാര്‍ ചുമതലയേറ്റു.
ജനപ്രിയ എസ് ഐ അജിത് കുമാറിന് ഊഷ്മള യാത്രയയപ്പ്; പുതിയ എസ് ഐയായി ജി ഗോപകുമാര്‍ ചുമതലയേറ്റു

പത്തനംതിട്ട സ്വദേശിയായ ഗോപകുമാര്‍ നേരത്തെ കോഴിക്കോട് ഫറൂഖ് സിറ്റി പോലീസ് സ്‌റ്റേഷന്‍ എസ് ഐ ആയാണ് സേവനമനുഷ്ടിച്ചുവന്നത്. അജിത്ത് കുമാറിനെ യാത്രയയക്കുന്നതിനായി നിരവധി പേരാണ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്കെത്തിയത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളില്‍ പോലും അജിത് കുമാര്‍ ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചുവന്നിരുന്നത്.

സി ഐ അബ്ദുര്‍ റഹീമുമായി ചേര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കാസര്‍കോട്ട് സമാധാനം നിലനിര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Police, Sent off for SI Ajith Kumar; G Gopakumar appointed as new Kasaragod Town SI
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia