വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ 2 പേര് അറസ്റ്റില്‍; അറസ്റ്റ് ഒന്നര വര്‍ഷത്തിനു ശേഷം
Sep 13, 2018, 16:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 13.09.2018) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ ബി മനോജ് കുമാറിന്റെ സ്കൂട്ടര്‍ തീവെച്ചു നശിപ്പിച്ച കേസില്‍ പ്രതികളായ രാമന്തളിയിലെ കെ സുനീഷ് എന്ന കുട്ടന് (29), ചാലക്കോട്ടെ ഡി ഷിനു (30) എന്നിവരെയാണ് എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2017 ഒക്ടോബര്‍ 20ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ അതിക്രമിച്ചെത്തിയ സംഘം തീവെച്ചു നശിപ്പിക്കുകയായിരുന്നു.
Keywords: Kerala, news, Kasaragod, payyannur, Kannur, arrest, Crime, Police, Scooter, fire, Scooter set fire case; 2 arrested
< !- START disable copy paste -->