ജനശ്രദ്ധ നേടി ഹര്‍ത്താലിനെതിരെ സാന്താക്ലോസിന്റെ ധര്‍ണ
Dec 24, 2018, 22:34 IST
കണ്ണുര്‍: (www.kasargodvartha.com 24.12.2018) ഹര്‍ത്താലിനെതിരെ കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ 'ഹര്‍ത്താല്‍ ഉപേക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ' എന്ന് പ്ലകാര്‍ഡുമായി സാന്തക്ലോസ് ധര്‍ണയിരുന്നത് ജനശ്രദ്ധ പിടിച്ചു പറ്റി. ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയാണ് ഇത്തരത്തില്‍ വേറിട്ട ധര്‍ണ സംഘടിപ്പിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ ആശയ ദാരിദ്ര്യവും പൊള്ളത്തരവും തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ധര്‍ണ നടത്തിയതെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി ഭാരവാഹികള്‍ പറഞ്ഞു.
ഹര്‍ത്തലിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരിക, ഹര്‍ത്താലില്‍ പൊറുതിമുട്ടിയ വിവിധ വ്യാപാര വ്യവസായി- ബസ് ഉടമ സംഘടനകളുടേയും കൂട്ടായ്മയായ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ധര്‍ണ നടത്തയത്. ധര്‍ണയ്ക്കു ശേഷം കേരളത്തിന്റെ സര്വ്വോന്മുഖമായ വികസനത്തിനും പരിഷ്കൃത ലോകത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സ്വയം പരിഹാസ്യരവാതിരിക്കാനും മലയാളികളെ അപമാനിക്കാതിരിക്കാനും വേണ്ടി ഹര്‍ത്താല്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സാന്തക്ലോസ് പ്രധാന രാഷ്ട്രീയ സംഘടന സെക്രട്ടറിമാര്‍ക്ക് തപ്പാല്‍ വഴി പോസ്റ്റ് ചെയ്തു.
ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ചന്ദ്രബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Harthal, Dharna, Kannur, News, Kerala, Santa Claus protest conducted in front of Collectorate
< !- START disable copy paste -->