ആര് പി എല്‍ രണ്ടാം സീസണ് ഡിസംബര്‍ ഒമ്പതിന്
Oct 15, 2016, 09:04 IST
ദുബൈ: (www.kasargodvartha.com 15/10/2016) കിങ്സ് രാമന്തളി ദുബൈ സംഘടിപ്പിക്കുന്ന രണ്ടാമത് രാമന്തളി പ്രീമിയര്‍ ലീഗ് ആര് എം വൈ സി അഡൈ്വസറി ചെയര്‍മാനും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ ഉസ്മാന് കരപ്പാത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് ഹാഫിസ് കെ പി അധ്യക്ഷത വഹിച്ചു.
ആര് പി എല്‍ സീസണ്-2 ലോഗോ കിങ്സ് രാമന്തളി അഡൈ്വസറി ബോര്‍ഡ് അംഗവും അലി ആദം ദുബൈ മാനേജിങ് ഡയറക്ടറുമായ ഫസ്ലി ആദം, സി പി ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ട്രോഫി ലോഞ്ചിങ് നൗഷാദ്, ഹസന് മോണങ്ങാട്ട്, യു എന്‍ സക്കരിയ എന്നിവര്‍ നിര്‍വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട ഉസ്മാന് കരപ്പാത്തിനെ ഉപഹാരം നല്കി ആദരിച്ചു.
കിങ്സ് രാമന്തളിക്ക് വേണ്ടി ഹാജി സുലൈമാന്‍ ഉപഹാരം നല്കി. പരിപാടിയില്‍ ഉസ്മാന് കരപ്പാത്ത്, സി പി ഇബ്രാഹിം ഹാജി, യു എന്‍ സക്കരിയ, ഹാജി സുലൈമാന്‍, ഹസന് മോണങ്ങാട്ട്, മഹ്മൂദ് യു വി എന്നിവര്‍ സംസാരിച്ചു. സി എച്ച് ഹാരിസ് സ്വാഗതവും, കിങ്സ് ജനറല്‍ സെക്രട്ടറി അനീസ് എം കെ പി നന്ദിയും പറഞ്ഞു. കിങ്സ് രാമന്തളി പ്രീമിയര്‍ ലീഗ് സീസണ് 2, ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം നാല് മണി മുതല്‍ ദുബൈ അബുഹൈലിലുള്ള സ്കൗട്ട് മിഷന് ഫുട്ബോള്‍ ഫീല്‍ഡില്‍ നടക്കും.
ഏഴിമല ബ്രദേഴ്സ് എട്ടിക്കുളം, ഡിഫെന്‍ഡേര്‍സ് എഫ് സി രാമന്തളി, സി എച്ച് പാലക്കോട്, ബീച്ച് യുണൈറ്റഡ് എഫ് സി പാലക്കോട്, വി ബി സി ട്ടി ഫൈയ്റ്റര്സ് രാമന്തളി, മുസാഫിര്‍ എഫ് സി രാമന്തളി, ഡി ആര് എം ആര് സി എഫ് സി ദുബൈ, റെസിഫ് എഫ് സി ദുബൈ, വടക്കുമ്പാട് ബ്രദേഴ്സ് ക്ലബ്ബ് രാമന്തളി, ഫിഫാ മക്കാനി രാമന്തളി, ബ്ലാക്ക് കോബ്ര രാമന്തളി എന്നീ ക്ലബ്ബുകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords : Football, Sports, Inauguration, Gulf, Kannur, Kings Ramandali, RPL.