കല്യാണത്തിന്റെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തിനായി വെള്ളച്ചാട്ടത്തിനടുത്തെത്തിയ സംഘത്തിന്റെ കാറുകള്‍ തകര്‍ത്ത് വധുവിന്റെ സ്വര്‍ണാഭരണങ്ങളും ക്യാമാറാമാന്റെ ക്യാമറയും കവര്‍ന്നു
Sep 23, 2019, 17:46 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.09.2019) കല്യാണത്തിന്റെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തിനായി വെള്ളച്ചാട്ടത്തിനടുത്തെത്തിയ സംഘത്തിന്റെ കാറുകള്‍ തകര്‍ത്ത് വധുവിന്റെ സ്വര്‍ണാഭരണങ്ങളും ക്യാമാറാമാന്റെയും ക്യാമറയും കവര്‍ന്നു. പയ്യന്നൂര്‍ കാനായി കാനത്ത് ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുപുഴ കച്ചേരിക്കടവിലെ ചാള്‍സ് കുര്യന്റെ വിവാഹ ഔട്ട്ഡോര്‍ ചിത്രീകരണത്തിനായി വെള്ളച്ചാട്ടത്തിനടുത്തായി എത്തിയതായിരുന്നു സംഘം. ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.
റോഡരികില്‍ കാറുകള്‍ നിര്‍ത്തിയാണ് വെള്ളച്ചാട്ടത്തനടുത്തേക്ക് പുറപ്പെട്ടത്. രണ്ടു കാറുകളുടെയും ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ചാള്‍സിന്റെ കാറില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെ നാല് വളകളും ഒരു കമ്മലും ഉള്‍പ്പെടെ അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും ഡ്രസുകളും 15,000 രൂപയും അടങ്ങിയ ബാഗാണ് കവര്‍ന്നത്. ക്യാമറാമാന്‍ പയ്യാവൂരിലെ അരുണിന്റെ കാറില്‍ നിന്ന് ഫോട്ടോഗ്രാഫറായ ശ്രീജിത്തിന്റെ 80 ഡി കാനോന്‍ ക്യാമറയും 85 എം എം ലെന്‍സും ഫ്ളാഷുകളും മെമ്മറി കാര്‍ഡുകളുമാണ് മോഷണം പോയത്.
രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ പി കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതികള്‍ക്കായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, payyannur, Robbery, gold, Car, Top-Headlines, Kannur, Robbery in parked car at Payyannur
< !- START disable copy paste -->