കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും 18കാരന്‍ രക്ഷപ്പെട്ടു; ജയില്‍ചാടിയത് കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി
Apr 3, 2020, 12:00 IST
കണ്ണൂര്‍: (www.kasargodvartha.com 03.04.2020) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും 18കാരന്‍ രക്ഷപ്പെട്ടു. കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതിയായ ഉത്തര്‍ പ്രദേശ് ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ജയില്‍ചാടിയത്. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
മാര്‍ച്ച് 25നാണ് കാസര്‍കോട് നിന്നും ഇയാളെ കണ്ണൂരിലെ ജയിലിലേക്ക് കൊണ്ടുവന്നത്. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്ന ആളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ജയില്‍ ജനല്‍ വെന്റിലേഷന്‍ തകര്‍ത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം.
ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ പള്ളിക്കുന്ന് ഭാഗത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. ഇയാള്‍ ദൂരെയെവിടെയെങ്കിലും പോയിരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.
Keywords: Kannur, News, Kerala, Robbery, Case, Accused, Escaped, Jail, COVID-19, Top-Headlines, Trending, Robbery case accused escaped from prison