തളിപ്പറമ്പില്‍ കോട്ടണ്‍ബസാറില്‍ കവര്‍ച്ച നടത്തിയത് പയ്യന്നൂരില്‍ എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി; പ്രതി കുടുങ്ങിയത് സിസിടിവി ക്യാമറയില്‍
Jan 22, 2018, 14:51 IST
പയ്യന്നൂര്‍: (www.kasargodvartha.com 22.01.2018) തളിപ്പറമ്പില്‍ കോട്ടണ്‍ബസാറില്‍ കവര്‍ച്ച നടത്തിയത് പയ്യന്നൂരില്‍ എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി. പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് കടയില്‍ മോഷണം നടന്നത്. 1,13,000 രൂപയാണ് ഇവിടെ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്.
പയ്യന്നൂര്‍ നെങ്ങാരന്‍ എ സി ഹൈദര്‍ അലിയെ (42)യാണ് പോലീസ് തന്ത്രപൂര്‍വ്വം മാട്ടൂലിലെ ഭാര്യ വീട്ടില്‍ നിന്നും പിടികൂടിയത്. തളിപ്പറമ്പ് എസ് ഐ പി.എ ബിനുമോഹനനും സംഘവും നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടന്ന മൂന്നാമത്തെ ദിവസം തന്നെ പ്രതി പിടിയിലായത്. കോഴിക്കോട് തിരുവമ്പാടി മരിയാപുരത്തെ എം സി സുബ്രഹ്മണ്യന്‍, അന്‍വര്‍, റഷീദ്, കബീര്‍, ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കോട്ടണ്‍ ബസാറിലാണ് കവര്‍ച്ച നടന്നത്.
ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കടയുടെ സമീപത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യമാണ് മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത്. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മതില്‍ ചാടിക്കടന്നു വന്ന് ഷട്ടര്‍ പൊളിച്ച് മോഷണം നടത്തുന്നതും തിരിച്ചുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുമ്പ് കുറച്ചുനാള്‍ ഹൈദര്‍ കോട്ടണ്‍ ബസാറില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചാ മുതലില്‍ 93,000 രൂപ പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. 2012 ല്‍ പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഹൈദറെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kasaragod, Payyannur, Kerala, News, Robbery, Police, Complaint, Court, Remand, Robbery case; Accused arrested.
< !- START disable copy paste -->