കാസര്‍കോട് സ്വദേശിയുള്‍പെട്ട മോഷണ സംഘത്തിലെ യുവാവ് അറസ്റ്റില്‍
Apr 21, 2018, 11:10 IST
കണ്ണൂര്‍: (www.kasargodvartha.com 21.04.2018) കാസര്‍കോട് സ്വദേശിയുള്‍പെട്ട മോഷണ സംഘത്തിലെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരിട്ടി മുഴക്കുന്ന് സ്വദേശി മഠത്തില്‍ സുധീപിനെ(20)യാണ് ശ്രീകണ്ഠപുരം എസ്.ഐ ഇ. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ശ്രീകണ്ഠപുരത്തു നിന്നും പിക്കപ്പ് മോഷ്ടിച്ച കേസിലെ പ്രതിയാണ് സുധീപ്.
കേസില്‍ ഉപ്പളയിലെ ആദംഖാനെ കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുധീപിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. സുധീപിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kannur, Kasaragod, Robbery, Youth, Arrest, Police, Kasaragod Native, Crime, Robbery case accused arrested.