ഉടമ പുറത്തുപോയസമയം കടയില്‍ നിന്നും പണം കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍
Aug 8, 2019, 11:55 IST
ശ്രീകണ്ഠാപുരം: (www.kasargodvartha.com 08.08.2019) ഉടമ പുറത്തുപോയസമയം കടയില്‍ നിന്നും പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങളായി ഹംസ പീടികയിലെ മജാസ് സ്റ്റോറില്‍ നിന്ന് പണം കവര്‍ന്ന കാസര്‍കോട് പിലിക്കോട് സ്വദേശി നൗഷാദിനെ (39) യാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റുചെയ്തത്. ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടയുടമ അബ്ദുല്‍ ഗഫൂര്‍ കട പൂട്ടാതെ പുറത്തേക്ക് പോയതായിരുന്നു. ഈ സമയത്ത് ഇതുവഴി സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ നൗഷാദ് കട പൂട്ടാത്തത് കാണുകയും സ്കൂട്ടര്‍ നിര്‍ത്തി ഹെല്‍മറ്റ് അഴിക്കാതെ ഗ്രില്‍സ് തുറന്ന് കടയില്‍ കയറി മേശവലിപ്പില്‍ സൂക്ഷിച്ച 7,000 രൂപ എടുത്ത് കടയുടെ പുറത്തിറങ്ങി ഗ്രില്‍സ് അടച്ച ശേഷം സ്കൂട്ടറില്‍ കടന്നുകളയുകയുമായിരുന്നു. കടയുടമ വൈകുന്നേരം സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. നൗഷാദ് സ്കൂട്ടറില്‍ വരുന്നതും മോഷ്ടിക്കുന്നതുമായ എല്ലാ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിരുന്നു. ഗഫൂറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kasaragod, Kerala, news, Top-Headlines, Crime, Robbery, arrest, Police, Robbery case accused arrested
< !- START disable copy paste -->