കവര്‍ച്ചാ കേസില്‍ കാസര്‍കോട്ടെ നാല് യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍
Mar 3, 2016, 23:22 IST
കണ്ണൂര്‍: (www.kasargodvartha.com 03/03/2016) കവര്‍ച്ചാ കേസില്‍ കാസര്‍കോട് സ്വദേശികളായ നാല് യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര കല്ലിങ്കാലിലെ തോട്ടിക്കല്‍ ഇംത്യാസ് (26), പെരിയടുക്കം ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് യാസിന്‍ (25), പെരിയടുക്കം തായെമൊട്ടമ്മലില്‍ അബ്ദുല്‍ ഖാദര്‍ (25) പള്ളിക്കര ബിലാല്‍ നഗറിലെ സാദിഖ് (22) എന്നിവരാണ് പിടിയിലായത്.
പരിയാരം വിളയാങ്കോട് ദേശീയപാതയില്‍ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ എ വി തമ്പാന്റെ വീട്ടിലും, കടന്നപ്പള്ളി സ്വദേശി പി പി രാജേഷിന്റെ കടയിലും നടന്ന കവര്‍ച്ച കേസിലാണ് സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. തമ്പാന്റെ വീട്ടില്‍ നിന്നും 28 പവനും 54,000 രൂപയും കടയില്‍ നിന്ന് 6,000 രൂപയുടെ സിഗരറ്റ് ഉള്‍പെടെയുള്ള സാധനങ്ങളുമാണ് സംഘം കവര്‍ന്നത്.
ഇവര്‍ ഉപയോഗിച്ച കെ എല്‍ 60 കെ 3073 മാരുതി കാറും പോലീസ് കണ്ടെടുത്തു. ഈ കാര്‍ കാസര്‍കോട് നിന്നും വാടകയ്ക്ക് എടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തു. ഫെബ്രുവരി 21 നാണ് കെ.വി.തമ്പാന്റെ വീട്ടിലും, രാജേഷിന്റെ കടയിലും കവര്‍ച്ച നടന്നത്.
തമ്പാനും ഭാര്യ അനിതയും ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഇംത്യാസാണ് സംഘത്തലവന്‍. ഇയാള്‍ ആറുകേസുകളില്‍ പ്രതിയാണ്. മുഹമ്മദ് യാസിന്‍ ഒരു കളവുകേസിലും നാല് അടിപിടിക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തത് ഖാദറാണ്.
പുലര്‍ച്ചെ ദേശീയ പാതയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍ തമ്പാനും ഭാര്യയും വീട് പൂട്ടി പോകുന്നത് കണ്ടിരുന്നു. ഇതോടെയാണ് ഈ വീട്ടില്‍ കവര്‍ച്ചയ്ക്ക് ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് ശേഷം നേരെ മടിക്കേരിയിലേക്ക് പോയ ഇവര്‍ അവിടെ അടിച്ച് പൊളിച്ച് ജീവിച്ചു. ഇതിനിടയില്‍ തമ്പാന്റെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കാര്‍ഡില്‍ നിന്നും സാദിഖ് രണ്ട് തവണകളിലായി പണം പിന്‍വലിച്ചിരുന്നു. സാദിഖിന്റെ ചിത്രം സിസിടിവിയില്‍ നിന്നും ലഭിച്ചതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
ഇംത്യാസിനെയും മുഹമ്മദ് യാസിനെയും മംഗളൂരുവില്‍ നിന്നും മറ്റു രണ്ട് പേരെ തളിപ്പറമ്പില്‍ വച്ചുമാണ് പോലീസ് പിടികൂടിയത്.
Keywords : Kannur, Robbery, Kasaragod, Pallikara, Police, Investigation, House, Shop, Pariyaram, Robbery: 4 youngsters arrested in Kannur.