തകര്‍ന്ന വീട്ടിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം
Aug 10, 2019, 10:30 IST
കണ്ണൂര്‍:(www.kasargodvartha.com 10/08/2019) സംസ്ഥാനത്തെ കനത്തെ മഴയില്‍ തകര്‍ന്നു വീണ വീട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിനു സമീപത്തെ വീട്ടിലാണ് സ്ത്രീയുടെ ശവശരീരം കണ്ടെത്തിയത്. പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയില്‍ കൂടെയുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചത്തെ കനത്ത കാറ്റിലും മഴയിലുമാണ് ഓടിട്ട വീട് വൈകുന്നേരം ആറരയോടെയാണ് തകര്‍ന്നു വീണത്.
വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുന്‍പേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ സ്പിന്നിങ്ങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ. പരേതനായ തിലകന്‍ സഹോദരനാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Deadbody, Police, Natives, Fireforce,Rescue workers found the dead body of months-old woman inside a damaged home