കാസര്‍കോട്ടുനിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പ്രവാസികള്‍ ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെ; ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം
Nov 6, 2019, 20:36 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2019) കാസര്‍കോട്ടുനിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. വിദേശങ്ങളിലേക്ക് പുറപ്പെടുന്ന കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടിനെയാണ്.
നേരത്തെ, ഗള്‍ഫിലേക്ക് പോകാന്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തിയിരുന്നത് കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ദൂരക്കൂടുതലും മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുനേരെ ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകുന്ന മോശം പെരുമാറ്റവും കണ്ണൂരിനെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നു.
കാസര്‍കോട്ടുനിന്ന് രാത്രി ഒമ്പതുമണിക്ക് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന ബസിനെയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കും ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നേരിട്ട് ബസ് സൗകര്യം ഇല്ലാത്തതിനാല്‍ സ്വകാര്യ ഓട്ടോ, ടാക്‌സി സംവിധാനങ്ങളാണ് നിലവില്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കനത്ത വാടക ഈടാക്കിയാണ് ഇത്തരം സ്വകാര്യ വാഹനങ്ങള്‍ യാത്രക്കാരെ കൊണ്ടുപോകുന്നത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ കെ എം സി സി ഹൈദരാബാദ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ജില്ലയിലെ എം എല്‍ എമാര്‍, എം പി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kannur, Airport, Bus, Kozhikode, Mangalore, Requires bus service from Kasargod to Kannur airport