city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിമാൻഡ് പ്രതി ആശുപത്രിയിൽ മരിച്ച നിലയിൽ; അസ്വാഭാവികതയെന്ന് കുടുംബം

കാസർകോട്: (www.kasargodvartha.com 03.08.2021) റിമാൻഡ് പ്രതി ആശുപത്രിയിൽ മരിച്ച നിലയിൽ. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലാണ് മരണം സംഭവിച്ചത്.

കർണാടകയിൽ നിന്ന് മദ്യം കടത്തിയെന്ന കേസിൽ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്‌സൈസ് സംഘം ബദിയടുക്കയിൽ അറസ്റ്റുചെയ്തത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. അതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കരുണാകരനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 
റിമാൻഡ് പ്രതി ആശുപത്രിയിൽ മരിച്ച നിലയിൽ; അസ്വാഭാവികതയെന്ന് കുടുംബം



എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനം മൂലമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തയാളാണ് കരുണാകരനെന്നും പൊലീസ് അന്വേഷിക്കണമെന്നും സഹോദരൻ ശ്രീനിവാസ് പറഞ്ഞു. അതേസമയം മർദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിൽ കേസ് റെജിസ്റ്റർ ചെയ്തു. കരുണാകരന്‍റെ ഇൻക്വസ്റ്റ് നടപടികൾ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൂർത്തിയാക്കും.

Keywords: Kasaragod, Kerala, News, Death, Accuse, Hospital, Kannur, Medical College, Karnataka, Liquor, Arrest, Badiyadukka, Hosdurg, Jail, Excise, Police, Investigation, Remand suspect died in hospital.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia