തടങ്കലില്‍ വെച്ചതായി കാമുകന്റെ ഹേബിയസ് കോര്‍പസ്; കോടതിയിലെത്തിയപ്പോള്‍ കാമുകി കാമുകനെ തള്ളിപ്പറഞ്ഞു
Feb 20, 2015, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/02/2015) കാമുകിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് കാട്ടി കാമുകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പ്രകാരം ഹാജരായ കാമുകി കാമുകനെ തള്ളിപ്പറഞ്ഞു. കാഞ്ഞങ്ങാട് സൗത്തിന് തൊട്ടടുത്ത് മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന 24 കാരിയാണ് താന്‍ കാമുകിയാണെന്ന് വാദിച്ച് രംഗത്തെത്തിയ കണ്ണൂര്‍ സ്വദേശിയെ ഹൈക്കോടതിയില്‍ ഹാജരായി തള്ളിപ്പറഞ്ഞ് മടങ്ങിയത്.
യുവതി തന്റെ കാമുകിയാണെന്നും യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി വ്യാഴാഴ്ച യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയോ റിപോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദേശിച്ചിരുന്നു. ഹൊസ്ദുര്‍ഗ് അഡീ. എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കി. യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ മാതാപിതാക്കളോടൊപ്പം കോടതി വിട്ടയച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി യുവതിയുമായി പ്രണയത്തിലാണെന്നും അനീഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫില്‍ ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കിയിരുന്ന രേഷ്മ ഈ അടുത്ത നാളിലാണ് നാട്ടിലേക്ക് മടങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Court, Kannur.
Advertisement: