Pannian Raveendran | അഴിമതിക്കാരായ ജീവനക്കാരെ ജനപക്ഷത്ത് നിന്നുകൊണ്ട് ഒറ്റപ്പെടുത്തണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
കണ്ണൂര്‍: (KasargodVartha) സര്‍കാര്‍ സര്‍വീസ് മേഖലയില്‍ അഴിമതിയുടെ ചെറിയ പുഴു കുത്തുകള്‍ നാടിന് അപമാനമാണെന്ന് മുതിര്‍ന്ന സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അഴിമതിക്കാരായ ജീവനക്കാരെ ജനപക്ഷത്ത് നിന്ന് ഒറ്റപ്പെടുത്താന്‍ വിപുലമായ കാംപയ്ന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഏഴു വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയുടെ പ്രചാരണാര്‍ഥം നന്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ജില്ലാതല അഴിമതി വിരുദ്ധ കൂട്ടായ്മ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നന്മ സാംസ്‌കാരിക വേദി ജില്ലാ കണ്‍വീനര്‍ കെകെ കൃഷ്ണന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, സംസ്ഥാന ജോയിന്റ് സെക്രടറി അജയകുമാര്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ കൂക്കാനം, പപ്പന്‍ കുഞ്ഞിമംഗലം, സതീഷ് കുമാര്‍ പാമ്പന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ സെക്രടറി റോയി ജോസഫ് കെ , കെവി രവീന്ദ്രന്‍, പി സുധീഷ്, വി ബാബു രാജ്, സുജിത് കെ, റീജ പി, ശൈജു സിടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാരും, പൊതുജനങ്ങളും ചേര്‍ന്ന് നടത്തിയ അഴിമതി വിരുദ്ധ സമൂഹ ചിത്ര രചന പന്ന്യന്‍ രവീന്ദ്രനും, സുരേന്ദ്രന്‍ കൂക്കാനവും ചേര്‍ന്ന് നിര്‍വഹിച്ചു.
Keywords: Pannian Raveendran against Govt employees corruption, Kannur, News, Pannian Raveendran, Politics, Corruption, Inauguration, Campaign, CPI Leader, Kerala News.