എയിംസ് ആവശ്യം പാർലമെൻറിൽ ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി; കേരളത്തിൽ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാൻ വിദഗ്ധ സംഘത്തെ അയക്കണെമെന്ന് ആവശ്യപ്പെട്ടു
Dec 16, 2021, 18:06 IST
കാസർകോട്: (www.kasargodvartha.com 16.12.2021) എയിംസ് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാൻ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിലെ പൊതുജന ആരോഗ്യ സംവിധാനം അടിസ്ഥാനസൗകര്യങ്ങളുടെയും, ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിന്റെയും, ആരോഗ്യ സേവനങ്ങളുടെ നിലവാരത്തിന്റെയും കാര്യത്തിൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേക്കാൾ വളരെ പിറകിലാണെന്ന് എംപി ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം ഈ അവസ്ഥാവിശേഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കാസർകോടിന്റെ എയിംസ് വേണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം സജീവമാണ്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു മൾടി സ്പെഷ്യാലിറ്റി ആശുപത്രി കാസർകോട്ടില്ല. ഏഴ് വർഷങ്ങൾക്ക് മുമ്പ് എയിംസ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായ കാസർകോടിന്, കോഴിക്കോട് ബാലുശേരിയിലുള്ള കിനാലൂരിലെ 150 ഏകെർ വ്യവസായിക എസ്റ്റേറ്റിൽ എയിംസ് സ്ഥാപിക്കാനുള്ള സർകാർ തീരുമാനത്തോടെ വീണ്ടും ആ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.
പക്ഷെ, പല കാരണങ്ങൾ കൊണ്ടും എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാസർകോട് തന്നെയാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മെഡികൽ കോളജും സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമായി അഞ്ച് മൾടി സ്പെഷ്യാലിറ്റി ആശുപത്രികളുമുള്ള സ്ഥലമാണ് കോഴിക്കോട്. പക്ഷെ കാസർകോട്ട് ഒരു സ്ഥാപനം പോലുമില്ല. കാസർകോട്ട് എയിംസ് വരുകയാണെങ്കിൽ ദക്ഷിണ കർണാടകയിലെയും കുടകിലെയും കണ്ണൂർ, വയനാട് ജില്ലകളിലെയും ആളുകൾക്ക് ഉപകാരപ്പെടും.
സംസ്ഥാന സർകാരിന്റെ ഉടമസ്ഥതയിൽ തരിശായി കിടക്കുന്ന ധാരാളം ഭൂമി കാസർകോട് ഉണ്ട്. അതുകൊണ്ട് തന്നെ സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കക്കും വകയില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി എൻഡോസൾഫാന്റെ ദുരിതവും പേറിയാണ് ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നത്. 6727 പേർ എൻഡോസൾഫാൻ ദുരിതബാധിതരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. ന്യൂറോളജി വിഭാഗം സ്പെഷ്യാലിറ്റിയുള്ള ഒരു സ്ഥാപനം ജില്ലയിൽ അത്യന്താപേക്ഷിതമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, MP, State, Hospital, District, COVID-19, Social-Media, Medical College, Kozhikode, Karnataka, Kannur, Wayanad, Court, AIIMS, Parliament, Rajmohan Unnithan, Rajmohan Unnithan MP raised AIIMS demands in Parliament.
< !- START disable copy paste -->