കണ്ണൂരില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ആവേശകരമാക്കാന്‍ ഒരുങ്ങി യുഡിഎഫ് പ്രവര്‍ത്തകര്‍
കണ്ണൂര്‍: (www.kasargodvartha.com 02.04.2021) കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടിക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച കണ്ണൂരില്‍ എത്തും. രാഹുല്‍ ഗാന്ധിയുടെ വരവ് ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. അതേസമയം, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.
നിലവില്‍ നിശ്ചയിച്ചത് പ്രകാരം, ശനിയാഴ്ച ഉച്ചയ്ക്ക് 2.25 മണിക്ക് ഇരിട്ടി കീഴുര്കുന്നിലെ എംജി കോളജ് ഗ്രൗണ്ടില്‍ രാഹുല്‍ ഹെലികോപ്റ്റര്‍ ഇറങ്ങി, മൂന്നു കിലോമീറ്റര്‍ കാര്‍ മാര്‍ഗം സഞ്ചരിച്ച് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലെത്തും. ഇവിടെ പേരാവൂര്‍ മണ്ഡലത്തിലെ പ്രചാരണ പൊതുയോഗം.
ഹെലികോപ്റ്ററില്‍ 4.05 മണിക്ക് ആലക്കോട് എന്‍എസ്എസ് സ്കൂള്‍ ഗ്രൗണ്ടിലിറങ്ങും. ഇരിക്കൂര്‍ മണ്ഡലത്തിലെ പരിപാടി ഇവിടെ അരങ്ങം ക്ഷേത്രമൈതാനത്താണ്. 5.20 മണിക്ക് കണ്ണൂരിലെത്തും. ഹെലിപാഡ് തീരുമാനിച്ചിട്ടില്ല. ഒരു കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് ഇവിടെ ആലോചിച്ചിരിക്കുന്നത്. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍ക്കായി പ്രചാരണ പൊതുയോഗം 6.45 മണിക്ക് ആയിക്കര മാപ്പിളബേ ഹാര്‍ബറില്‍ നടക്കും.
Keywords: Kannur, News, Kerala, Top-Headlines, Politics, Election, Rahul Gandhi, Visit, Rahul Gandhi to visit Kannur tomorrow for UDF election campaign