രാഹുല്‍ ഗാന്ധി കണ്ണൂര്‍ വഴി വയനാട്ടിലേക്ക്: വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം
Aug 27, 2019, 19:26 IST
കണ്ണൂര്‍: (www.kasargodvartha.com 27.08.2019) കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തി. വയനാട്ടിലേക്കു പോകാനെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.30ന് മട്ടന്നൂരില്‍ വിമാനമിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്കുപോയി. കണ്ണൂര്‍ ജില്ലയില്‍ രാഹുലിന് പ്രത്യേക പരിപാടികള്‍ ഇല്ല. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്ഥലം എംപി കൂടിയായ അദ്ദേഹം എത്തുന്നത്.
മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും. വിമാനത്താവളത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കെ. സുധാകരന് എം.പി, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kannur, Kerala, Rahul_Gandhi, Wayanad, Airport, Road, Rahul gandhi reached at kannur; to wayanadu
Keywords: news, Kannur, Kerala, Rahul_Gandhi, Wayanad, Airport, Road, Rahul gandhi reached at kannur; to wayanadu