city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Robbery case | മസ്ജിദില്‍ നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടെ അഴിച്ചുവെച്ച മൊബൈല്‍ ഫോണ്‍ കടയുടമയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച് കവര്‍ന്ന കേസ്: പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com) പള്ളിയില്‍ നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടെ അഴിച്ചുവെച്ച വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച് കവര്‍ന്നെന്ന കേസില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിരുതനാണ് കവര്‍ചയ്ക്ക് പിന്നിലെന്നാണ് സൂചന. പയ്യന്നൂര്‍ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയുടമ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി വികെപി അശ്‌റഫിന്റെ വാച് ആണ് കവര്‍ന്നത്.
                
Robbery case | മസ്ജിദില്‍ നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടെ അഴിച്ചുവെച്ച മൊബൈല്‍ ഫോണ്‍ കടയുടമയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച് കവര്‍ന്ന കേസ്: പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

ഇക്കഴിഞ്ഞ ജനുവരി 18 ന് ബുധനാഴ്ച വൈകുന്നേരം ടൗണിലെ ജുമുഅ മസ്ജിദില്‍ അസര്‍ നിസ്‌കാരത്തിനെത്തി അംഗശുദ്ധി വരുത്തുന്നതിനിടെ കൈയിലെ വാച് അഴിച്ച് സമീപത്ത് വെച്ചതായിരുന്നു അശ്റഫ്. പിന്തിരിഞ്ഞ് വാച് എടുക്കാന്‍ ശ്രമിച്ചപ്പോഴെക്കും നിമിഷങ്ങള്‍ക്കുള്ളില്‍ മോഷ്ടാവ് വാചുമായി കടന്നു കളഞ്ഞിരുന്നുവെന്നും തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അശ്റഫ് പറയുന്നു.
             
Robbery case | മസ്ജിദില്‍ നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടെ അഴിച്ചുവെച്ച മൊബൈല്‍ ഫോണ്‍ കടയുടമയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച് കവര്‍ന്ന കേസ്: പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നും മധ്യവയസ്‌കനായ ഒരാള്‍ റാഡോ വാചുമായി കടന്നുകളയുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ച് വില പിടിപ്പുള്ള വാചുകളും മറ്റും മോഷ്ടിച്ച് മംഗ്‌ളുറു അടക്കമുള്ള ഇടങ്ങളില്‍ വില്‍പന നടത്തുന്ന കര്‍ണാടക സ്വദേശിയായ മോഷ്ടാവിന്റെ മോഷണ ദൃശ്യമാണ് സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സമാനമായ രീതിയില്‍ മോഷ്ടാവിന് കാസര്‍കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ടെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Payyannur, Robbery, Crime, Theft, Investigation, Rado watch robbery case: Hint got about suspect.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia