മാഹി ചെറുകല്ലായിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്: രോഗബാധിതന് ദുബൈയില്‍ നിന്ന് വന്നയാള്‍
May 1, 2020, 18:13 IST
തലശേരി: (www.kasargodvartha.com 01.05.2020) കണ്ണൂരിനെ ആശങ്കയിലാക്കി കൊണ്ട് മയ്യഴിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹി ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 19ന് ദുബൈയില്‍ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത കണ്ണൂരില്‍ മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള ജില്ല എന്ന നിലയിലാണ് കണ്ണൂരിനെ കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ പെടുത്തിയത്. 45 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2,683 പേര് നിരീക്ഷണത്തിലുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുകയാണ്.
116 പേര്‍ക്കാണ് കണ്ണൂരില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കിയുളള 45 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2,683 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത്. 57 പേര് പരിയാരം മെഡിക്കല്‍ കോളജിലും, ഏഴുപേര്‍ ജില്ലാ ആശുപത്രിയിലും, മൂന്ന് പേര് തലശേരി ജനറല്‍ ആശുപത്രിയിലും 37 പേര് അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
409 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, പാനൂര്‍, പയ്യന്നൂര്‍ നഗരസഭകളും പെരളശേരി, കോട്ടയം മലബാര്‍, മൊകേരി, കുന്നോത്ത് പറമ്പ്, പന്ന്യന്നൂര്‍, നടുവില്‍, മാടായി, പാപ്പിനിശേരി, ചെങ്ങളായി, പാട്യം, കണിച്ചാര്‍, മുഴപ്പിലങ്ങാട്, മാട്ടൂല്‍, കൂടാളി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, ഏഴോം, കതിരൂര്‍, ന്യൂ മാഹി പഞ്ചായത്തുകളെയുമാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുളളത്. ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുളള കനത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന ചൊക്ലി പൊലീസ് സ്റ്റേഷനിലെ നിരീക്ഷണത്തിലുള്ള എട്ടു പൊലീസുകാരുടെയും ഫലം നെഗറ്റീവായത് ആശ്വാസകരമായിട്ടുണ്ട്. പെരിങ്ങത്തൂരില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയതിനാല്‍ നിരീക്ഷണത്തിലായ യുവാവിനെ സഹായിച്ചതിനാലാണ് ഇവര്‍ നിരീക്ഷണത്തിലായത്.
അഴിയൂരില്‍ രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചൊക്ലിയിലെ വിദ്യാര്‍ഥിയുടെയും, ചൊക്ലി പഞ്ചായത്ത് സന്നദ്ധ വളണ്ടിയര്‍മാരായ നാലുപേരുടെയും ഫലവും നെഗറ്റീവാണ്. സാമൂഹവ്യാപന സാധ്യത പരിശോധിക്കാനായി ചൊക്ലി പിഎച്ച്സിയില്‍ നിന്നും സ്രവപരിശോധനയ്ക്കയച്ച 10 പേരുടെ ഫലംകൂടി അറിയാനുണ്ട്. ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കിയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള ജാഗ്രതാ നടപടികള്‍ പഞ്ചായത്തില്തുടരും.
Keywords: Puducherry reports its second confirmed COVID-19 case, COVID-19, Top-Headlines, health, Kannur, Kerala, News.