അനുമതിയില്ലാതെ പ്രകടനം: നേതാക്കളക്കം 56 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Oct 14, 2016, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2016) അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നേതാക്കളടക്കം 56 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്ഡിപിഐ നേതാക്കളായ അബ്ദുല്‍ സലാം, ഖാദര്‍, അബ്ദുല്ല എരിയാല്‍, ബഷീര്‍ നെല്ലിക്കുന്ന്, എസ്ടിഎ അബ്ദുര്‍ റഹ് മാന്‍, ഉളിയത്തടുക്കയിലെ സക്കറിയ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയുമാണ് കേസ്.
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട്ട് പ്രകടനം നടത്തിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്കാണ് പ്രകടനം നടത്തിയത്. നിരവധി പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ ലീഗിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.
പ്രകടനം സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ എസ്‌ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘം നഗരത്തിലെത്തിയിരുന്നു. പോലീസിന്റെ അനുമതിയില്ലാതെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നത്.
Related News: കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊല; കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി
Keywords: Kerala, kasaragod, Protest, SDPI, case, Leader, Police, Busstand, Kannur, Harthal, BJP, Abdul Salam.