Protest | 'ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഹയര്‍ സെകന്‍ഡറി പ്രിന്‍സിപലായി സ്ഥാനക്കയറ്റം നല്‍കാന്‍ ഹയര്‍ സെകന്‍ഡറി സീനിയര്‍ അധ്യാപികയെ ജൂനിയറായി തരം താഴ്ത്തി'; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം; നിയമപരമായി പ്രതിരോധിക്കുമെന്ന് ഹയര്‍ സെകന്‍ഡറി ടീചേര്‍സ് അസോസോയിയേഷന്‍
Nov 25, 2022, 16:33 IST
പയ്യന്നൂര്‍: (www.kasargodvartha.com) ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഹയര്‍ സെകന്‍ഡറി പ്രിന്‍സിപലായി സ്ഥാനക്കയറ്റം നല്‍കാന്‍ ഹയര്‍ സെകന്‍ഡറി സീനിയര്‍ അധ്യാപികയെ ജൂനിയര്‍ അധ്യാപികയായി തരം താഴ്ത്തിയെന്നുള്ള വിചിത്ര നടപടിയില്‍ ഹയര്‍ സെകന്‍ഡറി അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. മാതമംഗലം സിപിഎന്‍എസ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപികയായ നിഷ ലൂക്കോസിനെയാണ് മലപ്പുറം കോക്കൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലേക്ക് തരം താഴ്ത്തി സ്ഥലം മാറ്റിയത്.
സോഷ്യോളജി സീനിയര്‍ അധ്യാപികയായി ഏറ്റവും ഒടുവില്‍ നിയമിക്കപ്പെട്ടത് കൊണ്ടാണ് നിഷയെ സ്ഥലം മാറ്റുന്നതിന് ഇടയാക്കിയത്. കൃത്യമായ യോഗ്യതയില്ലാത്ത ഹൈസ്‌കൂള്‍ അധ്യാപകരെ സര്‍വീസിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹയര്‍ സെകന്‍ഡറി അധ്യാപകരായും പ്രിന്‍സിപല്‍മാരായും നിയമിക്കുന്നത് ഹയര്‍ സെകന്‍ഡറി വിഭാഗത്തിന്റെ നിലവാര തകര്‍ചയ്ക്ക് തന്നെ കാരണമാകുമെന്ന വാദം നില നില്‍ക്കവെയാണ് ഹൈസ്‌കൂള്‍ അധ്യാപകരെ കൂട്ടത്തോടെ ഹയര്‍ സെകന്‍ഡറി വിഭാഗത്തിലേക്ക് മാറ്റുന്നത്.
ഹയര്‍ സെകന്‍ഡറി വിഭാഗത്തെ ഹൈസ്‌കൂളുമായി ലയിപ്പിച്ചത് തന്നെ ഇത്തരം സ്ഥാനക്കയറ്റങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും നില നില്‍ക്കുന്നുണ്ട്. യോഗ്യതയുള്ള ഹയര്‍ സെകന്‍ഡറി അധ്യാപകര്‍ ഉള്ളപ്പോഴാണ് ഹയര്‍ സെകന്‍ഡറിയിലേക്ക് ഹൈസ്‌കൂള്‍ നിന്നും അധ്യാപകരെ സര്‍വീസിന്റെ ബലത്തില്‍ മാത്രം നിയമിക്കുന്നത്. സര്‍കാര്‍ ഉത്തരവ് പ്രകാരം 12 എച് എസ് എസ് ടി സോഷ്യോളജി അധ്യാപകര്‍ക്കും, എച് എം - എ ഇ ഒ വിഭാഗത്തില്‍ നിന്നും അഞ്ച് അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍ പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. ഡെപ്യൂടേഷനത്തിലായിരുന്ന എച് എസ് എസ് ടി സോഷ്യോളജി അധ്യാപകനും പ്രിന്‍സിപല്‍ തസ്തികയിലേക്ക് സര്‍കാര്‍ ഉത്തരവ് പ്രകാരം പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്.
സോഷ്യോളജി വിഭാഗത്തില്‍ പ്രിന്‍സിപല്‍ തസ്തികയില്‍ നിയമനം ലഭിച്ചവരെയെല്ലാം ഉള്‍കൊള്ളുന്നതിലേക്ക് നിലവില്‍ തസ്തികയില്‍ ഒഴിവില്ലാത്തതിനാല്‍ എച് എസ് എസ് ടി സോഷ്യോളജിയില്‍ നിയമിക്കപ്പെട്ടവരില്‍ ഏറ്റവും ഒടുവില്‍ നിയമനം ലഭിച്ച അധ്യാപികയെ അവരുടെ ഫീഡര്‍ കാറ്റഗറിയായി എച് എസ് എസ് ടി (ജൂനിയര്‍) സോഷ്യോളജിയിലേക്ക് അടിയന്തിരമായി റിവേര്‍ട് ചെയ്യണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്, എച് എസ് എസ് ടി സോഷ്യോളജി തസ്തികയില്‍ അടുത്ത ഓപണ്‍ ഒഴിവ് വരുന്ന മുറയ്ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ അധ്യാപികയ്ക്ക് സീനിയര്‍ തസ്തികയിലേക്ക് പിന്നീട് തസ്തിക മാറ്റ നിയമനം നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.
ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപല്‍മാര്‍ക്ക്, ഉടന്‍ പ്രാബല്യത്തില്‍ വിടുതല്‍ ചെയ്യണമെന്നും ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവില്‍ പറയുന്നു. ഇതാദ്യമായാണ് ഹയര്‍ സെകന്‍ഡറിയില്‍ അച്ചടക്ക നടപടിയുടെ ഭാഗമല്ലാതെ ഒരാളെ സീനിയര്‍ തസ്തികയില്‍ നിന്ന് ജൂനിയര്‍ തസ്തികയിലേക്ക് തരം താഴ്ത്തുന്നത്. ഇതിനെതിരെ ഹയര്‍ സെകന്‍ഡറി അധ്യാപകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭരണാനുകൂല അധ്യാപക സംഘടനയ്ക്കും ഉത്തരവില്‍ കടുത്ത അമര്‍ഷമുണ്ട്. അവരത് പരസ്യമാക്കിയിട്ടില്ല.
പ്രതിപക്ഷ അനുകൂല ഹയര്‍ സെകന്‍ഡറി വിഭാഗം അധ്യാപക സംഘടനായ ഹയര്‍ സെകന്‍ഡറി ടീചേര്‍സ് അസോസോയിയേഷന്‍ അനര്‍ഹമായ എച് എം - പ്രിന്‍സിപ്പല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. സീനിയര്‍ അധ്യപികയെ ജൂനിയറായി തരം താഴ്ത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Payyannur, Education, Controversy, Protest, Teacher, School, Protest against order of Director of Public Education.
< !- START disable copy paste -->