city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രൊഫ. പി എ അഹ് മദ് സഈദ് നിര്യാതനായി

കണ്ണൂര്‍: (www.kasargodvartha.com 07.08.2017) ഫാറൂഖ് കോളജ് മുന്‍ ലക്ചറര്‍ പ്രൊഫ. പി എ അഹ് മദ് സഈദ് (65) നിര്യാതനായി. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗം, സഅദിയ്യ സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കുറച്ചുനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന പരേതനായ പി എ അബ്ദുല്ല മൗലവിയുടെ മകനാണ്.

പ്രൊഫ. പി എ അഹ് മദ് സഈദ് നിര്യാതനായി

അഹ് മദ് സഈദിന്റെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സെക്രട്ടറിമാരായ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി, സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയന്‍സ് കോളജ് ചെയര്‍മാന്‍ എന്‍ എ മുഹമ്മദ്, സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kannur, Obituary, Jamia-Sa-adiya-Arabiya, College, Prof. PA Ahmed Saeed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia