city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Malliyekal Mariumma | അവിഭക്ത മലബാറില്‍ ആദ്യമായി ഇന്‍ഗ്ളീഷ് വിദ്യാഭ്യാസംനേടിയ തലശേരിയുടെ അഭിമാനമായ മാളിയേക്കല്‍ മറിയുമ്മ വിടപറഞ്ഞു

കണ്ണൂര്‍: (www.kasargodvartha.com) രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്ക് വളരെ മുന്‍പെ തന്നെ ഇന്‍ഗ്ളീഷ് വിദ്യാഭ്യാസംനേടി പുരോഗമന ചിന്താഗതിക്കാരിയായി ജീവിച്ച തലശേരിയുടെ ഇന്‍ഗ്ളീഷ് മുത്തശ്ശി യാത്രയായി. കൊളോണിയല്‍ വൈദേശിക ഭരണത്തിന്റെ നുകത്തിലായിരുന്ന തലശേരിയില്‍ നിന്നും യാഥാസ്ഥിതികരെ വെല്ലുവിളിച്ച് ആദ്യമായി മുസ്ലിം സമുദായത്തില്‍ നിന്നും ഇന്‍ഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിതയാണ് വിടപറഞ്ഞത്.
                      
Malliyekal Mariumma | അവിഭക്ത മലബാറില്‍ ആദ്യമായി ഇന്‍ഗ്ളീഷ് വിദ്യാഭ്യാസംനേടിയ തലശേരിയുടെ അഭിമാനമായ മാളിയേക്കല്‍ മറിയുമ്മ വിടപറഞ്ഞു

തലശേരിയിലെ അതിപുരാതനമായ മാളിയേക്കല്‍ തറവാട്ടിലെ കാരണവത്തിയെന്നു അറിയപ്പെടുന്ന മാളിയേക്കല്‍ മറിയുമ്മ (ഇന്‍ഗ്ലീഷ് മറിയുമ്മ-97) നിര്യാതയായി. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1938-43 കാലത്ത് തലശേരി സേക്രഡ് ഹാര്‍ട് കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു. 

വിദ്യാഭ്യാസം നേടുന്നതിനിടയില്‍ നിരന്തരം അവഹേളനത്തിന് ഇരയായിരുന്നു. ഫിഫ്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943ല്‍ ആയിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. ഇടതുപക്ഷ, പുരോഗമന ആശയങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന മറിയുമ്മ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളോട് പ്രത്യേകമമതയും മതിപ്പും സ്നേഹവും പുലര്‍ത്തിയിരുന്നു.

ഖിലാഫത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒ വി അബ്ദുല്ല സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി ആര്‍ മാഹിനലി (റിട. മിലിറ്ററി റിക്രൂട്‌മെന്റ് ഓഫീസര്‍). മക്കള്‍: മാളിയേക്കല്‍ ആഇശ, അബ്ദുല്ല (അബ്ബാസ്-ബിസിനസ്), പരേതരായ മസ്ഊദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് ശാഹിദ, മഹിജ, പരേതനായ ഇ കെ ഖാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്, മാഹിനലി. തലശേരി നഗരസഭാ മുന്‍ അധ്യക്ഷ ആമിനാമാളിയേക്കല്‍ മൂത്തസഹോദരിയുടെ മകളാണ്. ഖബറടക്കം ചിറക്കര അയ്യലത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

മാളിയേക്കല്‍ മറിയുമ്മയുടെവിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചുനടന്ന വ്യക്തിയെയാണ് മറിയുമ്മയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി മാറുകയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടു അവര്‍ സമൂഹത്തിന് മാതൃകയായി മാറി. തലശേരിയിലെ പുരോഗമന മതേതര ആശയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച മനസായിരുന്നു അവരുടെത്.

മതസാഹോദര്യത്തിന്റെ പ്രതീകമായി മാറാനും അവര്‍ക്ക് കഴിഞ്ഞു. മറിയുമ്മയുടെ വിയോഗദുഃഖത്തില്‍ കുടുംബാംഗങ്ങളോടൊപ്പവും അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പവും പങ്കുചേരുന്നതായും മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിപിഎം നേതാക്കളായകോടിയേരി ബാലകൃഷ്ണന്‍, എ എന്‍ ശംസീര്‍ എംഎല്‍എ, പി ജയരാജന്‍, എംവി ജയരാജന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാറാണി ടീചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, കാരായി രാജന്‍ തുടങ്ങിയവര്‍ മറിയുമ്മയുടെ വിയോഗത്തില്‍ അനുശോചിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Obituary, Dead, Education, Minister, CPM, Malliyekal Mariumma Thalassery, Pride of Thalassery, Malliyekal Mariumma Passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia