city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊലിക സംസ്ഥാന കാര്‍ഷിക മേള കണ്ണൂരില്‍


പൊലിക സംസ്ഥാന കാര്‍ഷിക മേള കണ്ണൂരില്‍
കണ്ണൂര്‍: തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊലിക സംസ്ഥാന ഭക്ഷ്യ-കാര്‍ഷിക-വ്യവസായ വിജ്ഞാനമേള കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ ആനന്ദ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ടുമുതല്‍ എട്ടുവരെ നടക്കുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക മതസംഘടനാ നേതാക്കള്‍, കാര്‍ഷിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, അവാര്‍ഡ് ജേതാക്കള്‍, പരമ്പരാഗത കൃഷിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
ദേശീയ സെമിനാറുകള്‍, കാര്‍ഷികവിള മത്സരങ്ങള്‍ എന്നിവയ്ക്കു പുറമെ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളും സമ്മാനിക്കും. കര്‍ഷക കണ്ടുപിടിത്തത്തിനുള്ള ഫാര്‍മര്‍ സയന്റിസ്റ്റ് അവാര്‍ഡിനുള്ള അപേക്ഷ ഡിസംബര്‍ 20നകം നല്‍കണം. മലബാറിലെ മികച്ച സമഗ്രവിള കര്‍ഷകന് ബിഷപ് വൈലോപ്പിള്ളി സ്മാരക പുരസ്‌കാരം നല്‍കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കര്‍ഷകരെ ഇതിനായി പരിഗണിക്കും. കൃഷിയും പരിസ്ഥിതിയും യുവജനങ്ങളും എന്ന വിഷയത്തില്‍ സ്‌ക്രിപ്റ്റ് മത്സരം മേളയില്‍ സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള ക്ലബ്ബുകളും കോളജുകളും സ്‌ക്രിപ്റ്റ് ഡിസംബര്‍ അഞ്ചിനകം നല്‍കണം. കാര്‍ഷികവിള മത്സരവും പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിദ്യാലയങ്ങള്‍ക്ക് ഗ്രീന്‍ അവാര്‍ഡുകളും സമ്മാനിക്കും.
വിശദവിവരങ്ങള്‍ക്കും സ്റ്റാള്‍ ബുക്കിങിനും 9447372593, 9495655023, 9961554522 നമ്പറുകളില്‍ ബന്ധപ്പെടണം. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മന്ത്രി കെ പി മോഹനന്‍ (മുഖ്യ രക്ഷാധികാരി), കെ സുധാകരന്‍ എം.പി, ആര്‍എച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം (രക്ഷാധികാരികള്‍), എം.എല്‍.എമാരായ എ പി അബ്ദുല്ലക്കുട്ടി, കോടിയേരി ബാലകൃഷ്ണന്‍, കെ കെ നാരായണന്‍, ടി വി രാജേഷ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ (ഉപദേശക സമിതി അംഗങ്ങള്‍), ജില്ലാ കലക്ടര്‍ ആനന്ദ് സിങ് (ജനറല്‍ കണ്‍വീനര്‍), ടി.എസ്.എസ്.എസ് ഡയറക്ടര്‍ ഫാദര്‍ മാണി മേല്‍വെട്ടം (ചെയര്‍മാന്‍), പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി പി റഷീദലി (വൈസ് ചെയര്‍മാന്‍) തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ മാണി മേല്‍വെട്ടം, പി പി റഷീദലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ പി സുഗതന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Agriculture,Kannur, Kerala, Poloka,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia