പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണുര്‍: (www.kasargodvartha.com 19.08.2020) കണ്ണുര്‍ തളിപ്പറമ്പ് സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം എം എസ് പിയിലെ പൊലീസ് ഉദ്യോഗസ്ഥനെയാണ് പൊലീസ് ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.ഐയായ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ഒന്‍പതരയോടെ ക്യാന്റീനില്‍ നിന്നും ചായ കുടിച്ച് വന്ന ശേഷം മുറിയില്‍ കയറിയതായിരുന്നു. പതിനൊന്നു മണിയോടെ എത്തിയ സഹപ്രവര്‍ത്തകന്‍ മുന്‍ വശത്തെ വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ജന്മനാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കും.
Keywords: News, Kerala, Kannur, Dead, Police, police officer was found dead