city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DGP Removed inspector | പള്ളികൾക്ക് പൊലീസിന്റെ വിവാദ നോടീസ്: മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടറെ ചുമതലയില്‍ നിന്നും ഡിജിപി മാറ്റി; മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സര്‍കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കണ്ണൂര്‍: (www.kasargodvartha.com) പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മസ്ജിദ് കമിറ്റി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് നോടീസ് നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
                               
DGP Removed inspector | പള്ളികൾക്ക് പൊലീസിന്റെ വിവാദ നോടീസ്: മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടറെ ചുമതലയില്‍ നിന്നും ഡിജിപി മാറ്റി; മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സര്‍കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

'കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രടറിക്ക് എസ് എച് ഒ നല്‍കിയ ഒരു നോടീസുമായി ബന്ധപ്പെട്ട് സര്‍കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരു നോടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ് എച് ഒ സര്‍കാര്‍ നയം മനസിലാക്കാതെ തെറ്റായ നോടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്', മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പ്രവാചക വിരുദ്ധ പരാര്‍മശങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിക്ക് പൊലീസ് നല്‍കിയ നോടീസ് വിവാദത്തിലായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തില്‍ സാമുദായിക സൗഹാര്‍ദം തകർക്കുകയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന ' തരത്തിലാകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കണ്ണൂര്‍ മയ്യില്‍ പൊലീസാണ് പള്ളിക്ക് നോടീസ് നല്‍കിയത്.

പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പൊലിസ് നല്‍കിയ മുന്നറിയിപ്പ്.

രാജ്യത്ത് പ്രവാചകനിന്ദയുമായി ബിജെപി വക്താക്കളും സംഘപരിവാരവും രംഗത്ത് വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പൊലീസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തില്‍ നീര്‍ക്കോലിയും ഫണം വിടര്‍ത്തുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ആരോപിച്ചു. മുണ്ടുടുത്ത മോദിയെന്ന പേരുദോഷം നേടിയ കേരള മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യില്‍ പൊലീസ് മയ്യില്‍ പഞ്ചായതിലെ ഏതാനും പള്ളികളില്‍ കമിറ്റി ഭാരവാഹികള്‍ക്ക് പൊലീസ് നല്‍കിയ നോടീസില്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ഒപ്പ് വെച്ച നോടീസാണ് പള്ളി കമിറ്റി സെക്രടറിമാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് സംബന്ധമായി ജില്ലാ പൊലീസ് മേധാവിയുമായും എസിപിയുമായും സംസാരിച്ചപ്പോള്‍ പൊലീസിന്റെ ഉന്നതതലങ്ങളില്‍ നിന്ന് അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തങ്ങളുടെ പരാതി കേട്ട സിറ്റി പൊലീസ് കമീഷനര്‍ അനുഭാവപൂര്‍വമാണ് പരിഗണിച്ചത്', - അദ്ദേഹം കൂട്ടിച്ചേർത്തു.

സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രടറി അബ്ദുൽ ബാഖിയും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി. ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകുമെന്ന് കമീഷനര്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഡിജിപിക്ക് ബുധനാഴ്ച തന്നെ റിപോർട് സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമീഷനര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണമുണ്ടെന്നും കമീഷനര്‍ അറിയിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Police-officer, Police, Controversy, Masjid, Government, DGP removed Mayil Police inspector, Police notice mosques: DGP removed Mayil Police inspector.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia