പെണ്‍കുട്ടികളുടെ ഭംഗിയാര്‍ന്ന നീളമുള്ള മുടി കവരുന്ന സംഘത്തെകുറിച്ച് പോലീസ് രഹസ്യാന്വേഷണം തുടങ്ങി
Feb 12, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.02.2016) ഉത്സവ സ്ഥലങ്ങളിലും ആളുകള്‍ തടിച്ച് കൂടുന്നിടവും കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ ഭംഗിയാര്‍ന്ന നീളമുള്ള മുടി കവരുന്ന വിദഗ്ദസംഘത്തെകുറിച്ച് പോലീസ് രഹസ്യാന്വേഷണം തുടങ്ങി. പെണ്‍കുട്ടികളുടെ ഭംഗിയാര്‍ന്ന നീളമുള്ള മുടികളാണ് ഇവരുടെ ലക്ഷ്യം.
ഇപ്പോള്‍ മാര്‍ക്കറ്റില്‍ വന്‍ പ്രതിഫലം ലഭിക്കുന്ന ഇനമാണ് പെണ്‍കുട്ടികളുടെ നീളമുള്ള മുടി. മുടി മുറിക്കാന്‍ വിദഗ്ദ പരിശീലനം ലഭിച്ചവരാണ് കത്രികയുമായി തിരക്കേറിയ സ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും വിലസുന്നത്. പെണ്‍കുട്ടികളുടെ നീളമുള്ള മുടികള്‍ അതിവിദഗ്ധമായി മുറിച്ചുമാറ്റുന്ന സംഘത്തെ കുറിച്ച് പരാതികള്‍ വ്യാപകമായിട്ടുണ്ടെങ്കിലും ഇതുവരെ മോഷ്ടാക്കളെ പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം സമാപിച്ച തൃക്കരിപ്പൂര്‍ പെരുങ്കളിയാട്ടത്തിനെത്തിയ പെണ്‍കുട്ടികള്‍ക്ക് തലമുടിയുടെ ഭാഗം നഷ്ടപ്പെട്ടിരുന്നു. സമാനരീതിയില്‍ പയ്യന്നൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും മുടിയുടെ ഭാഗം നഷ്ടപ്പെട്ടു. പെണ്‍കുട്ടികള്‍ പരസ്പരം വിവരമറിയിച്ചതോടെ കാസര്‍കോട്-കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് മുടികള്‍ നഷ്ടപ്പെട്ടതായാണ് വിവരം. തൃക്കരിപ്പൂരില്‍ പെരുങ്കളിയാട്ടത്തിനിടെ മുടി നഷ്ടപ്പെട്ട വിവരം പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
നീളമുള്ള മുടികള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലാണ്. അര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പി പോലുള്ള ചികിത്സക്കിടെ നഷ്ടപ്പെടുന്ന മുടികള്‍ക്ക് പകരമായി പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ മുടികള്‍ തുന്നിച്ചേര്‍ക്കുന്ന കേന്ദ്രങ്ങള്‍ കൊച്ചിയിലും മറ്റും വ്യാപകമാണ്. ഇവിടങ്ങളില്‍ നീളമുള്ള മുടികള്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുന്നതായാണ് സൂചന.

പതിനഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവരുടെ ലക്ഷ്യം. വിദഗ്ദ പരിശീലനം ലഭിച്ചവരായതിനാല്‍ മുടി മുറിക്കുന്ന വിവരം പെണ്‍കുട്ടികള്‍ അറിയാറില്ല. മുടിമുറിച്ചെടുത്ത സംഭവം നേരത്തെ തന്നെയുണ്ടെങ്കിലും മനോവൈകല്യമുള്ളവരുടെ ചെയ്തികള്‍ എന്ന് പറഞ്ഞ് തള്ളിക്കള്ളയുകയായിരുന്നു.സംഭവം വ്യാപകമായതോടെ ഇതിന്റെ പിന്നിലെ കച്ചവട സാധ്യതയാണ് പുറത്ത് വരുന്നത്.
Keywords: Girl, Police, Trikaripur, Students, kasaragod, Kannur, payyannur, Cancer-treatment-clinic.