Police Booked | വനിതാ പോളിടെക്നിക് കോളജിലെ കെ എസ് യു പ്രവർത്തകരായ 2 വിദ്യാർഥിനികളെ മർദിച്ചതായി പരാതി, ബൈകിലെത്തിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു
Feb 28, 2024, 19:37 IST
പയ്യന്നൂർ: (KasargodVartha) വനിതാ പോളിടെക്നിക് കോളജിലെ കെ എസ് യു പ്രവർത്തകരായ രണ്ട് വിദ്യാർഥിനികളെ മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പയ്യന്നൂർ കോറോം വനിതാ പോളിയിലെ കംപ്യൂടർ എൻജിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിനി അനന്യ ബാബു (20) വിന്റെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം 3.15 മണിയോടെ മുതിയലത്ത് റോഡിലുടെ കൂട്ടുകാരികൾക്കൊപ്പം നടന്നു പോവുകയായിരുന്ന തങ്ങളെ മൂന്നംഗ സംഘം എസ്എഫ്ഐ പ്രവർത്തകർ ബൈകിൽ പിന്തുടർന്ന് ആക്രമിച്ചുവെന്നാണ് വിദ്യാർഥിനികൾ പറയുന്നത്.
സംഭവത്തിൽ പരുക്കേറ്റ കംപ്യൂടർ എൻജിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിനികളായ അനന്യ ബാബു (20), എം പൂജ (20) എന്നിവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.