Police FIR | ക്ഷേത്ര ഓഡിറ്റോറിയത്തിലെ പൊരിഞ്ഞ അടി; ഇരുവിഭാഗത്തിലും പെട്ട 19 പേർക്കെതിരെ കേസ്
Feb 7, 2023, 17:00 IST
പയ്യന്നൂർ: (www.kasargodvartha.com) ക്ഷേത്ര ഓഡിറ്റോറിയത്തിലെ പൊരിഞ്ഞ അടിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലും പെട്ട 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിമംഗലം ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവത്തിലാണ് ഇരുവിഭാഗത്തിന്റെയും പരാതിയിൽ 19 പേർക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ മർദനമേറ്റ മല്ലിയോട്ടെ കെ കൃഷ്ണന്റെ പരാതിയിൽ 17 പേർക്കെതിരേയും എം അനിലിന്റെ പരാതിയിൽ രണ്ട് പേർക്കെതിരെയുമാണ് കേസ്. മുമ്പ് ക്ഷേത്ര ഉത്സവം നടന്നപ്പേൾ മുസ്ലീം വിഭാഗക്കാരായ ആളുകൾക്ക് പ്രവേശനം പാടില്ലെന്ന ബോർഡ് സ്ഥാപിച്ച വിഷയമാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം.
Keywords: News, Kerala, Top-Headlines, complaint, case, Police booked 19 in clash in temple auditorium.