city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ്സില്‍ സഞ്ചരിച്ച എസ് ഐക്ക് കോവിഡ് പോസിറ്റീവ്; മിനുട്ടുകള്‍ക്ക് മുമ്പ് ഇതേ ബസ്സില്‍ കൊണ്ട് പോയത് 24 പ്രതികളെ; ആശങ്ക

കാസര്‍കോട്: (www.kasargodvartha.com 25.07.2020) ബസ്സില്‍ സഞ്ചരിച്ച എസ് ഐക്ക് കോവിഡ് പോസിറ്റീവായി  മിനുട്ടുകള്‍ക്ക് മുമ്പ് അതേ ബസ്സില്‍ പ്രതികളെയും കൊണ്ട് പോയി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് സബ് ജയിലില്‍ നിന്ന് 2 ബസുകളിലായി 24 പ്രതികളും 10 പൊലീസുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോയിരുന്നു. ഇവയില്‍ ഒരു ബസ്സില്‍ രാവിലെ കാലിക്കടവില്‍ നിു തലപ്പാടിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ടുപോയിരുന്നു.
ബസ്സില്‍ സഞ്ചരിച്ച എസ് ഐക്ക് കോവിഡ് പോസിറ്റീവ്; മിനുട്ടുകള്‍ക്ക് മുമ്പ് ഇതേ ബസ്സില്‍ കൊണ്ട് പോയത് 24 പ്രതികളെ; ആശങ്ക



ബസില്‍ രാവിലെ സഞ്ചരിച്ച കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്ക് കോവിഡ് പോസിറ്റീവായെ വിവരം ലഭിച്ചതോടെ ബസ് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ഒരു മണിയോടെ ഈ നിര്‍ദ്ദേശം ലഭിക്കുമ്പോഴേക്കും ബസ് കണ്ണൂരിലെത്തിയിരുന്നു. ഈ സംഭവം വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഈ ബസുകളില്‍ സാമൂഹിക അകലം പാലിക്കാത്തതിെന്റ പേരില്‍ പ്രതികള്‍ പൊലീസുകാരോട് കലഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ കോവിഡിന്റെ കാര്യത്തില്‍ ചില പൊലീസുകാര്‍ അശ്രദ്ധരാവുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.



 Keywords:  Kerala, Kasaragod, News, COVID-19, Corona, Police, Bus, Kannur, Patient's, Jail, Sub-jail, Police and Accused traveled in a bus which a policemen with COVID positive traveled.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia