കണ്ണൂരിലെ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ
Feb 20, 2012, 22:19 IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണ്ണൂര്‍ പൊലിസ് സബ് ഡിവിഷന്റെയും തളിപ്പറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍, ശ്രീകണ്ഠപുരം സര്‍ക്കിളുകളുടെയും കീഴില്‍ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ. രാത്രി എട്ടു മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധനാജ്ഞ പ്രകാരം സംഘം ചേരുന്നതും ആയുധം കൊണ്ടുനടക്കുന്നതും നിരോധിച്ചു. ബൈക്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. രണ്ടുപേരില്‍ കൂടുതല്‍ ഒരുമിച്ചു ചേരുകയോ കൂട്ടം കൂടുകയോ പാടില്ല. ഉല്‍സവ, ആഘോഷ സ്ഥലങ്ങളില്‍ ഇതു ബാധകമല്ലെങ്കിലും ഇവിടേക്ക് സംഘം ചേര്‍ന്നെത്തുന്നത് വിലക്കിയിട്ടുണ്ട്. വിലാപയാത്രയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍ നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Keywords: Kannur, Police, Thaliparamba, Payyannur, Mattanur, Sreekandapuram.