Pocso | സ്‌കൂളില്‍ നിന്നും അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 79 വര്‍ഷം തടവും പിഴയും
Aug 3, 2022, 22:15 IST
തളിപറമ്പ്: (www.kasargodvartha.com) സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ചു അഞ്ചുവിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രധാന അധ്യാപകന് 79 വര്‍ഷം തടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50) ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജ് മുജീബ് റഹ് മാന്റേതാണ് വിധി. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാള്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു എന്നാണ് കേസ്. അതില്‍ ഒരു വിദ്യാര്‍ഥി വിചാരണവേളയില്‍ കൂറു മാറുകയും ബാക്കിയുള്ള നാല് കേസുകളില്‍ വിചാരണ നടപ്പാക്കുകയും ആണ് ചെയ്തത്. ഗണിതം അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളെ ക്ലാസ്മുറിയില്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കേസില്‍ ഇയാള്‍ക്ക് പുറമെ മൂന്ന് പ്രതികള്‍ ഉണ്ടായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല എന്നതായിരുന്നു അവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ അവരെ കോടതി വെറുതെ വിട്ടു.
പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ 7 വര്‍ഷം വീതമാണ് ശിക്ഷ. 2014 ഫെബ്രുവരി 21 ന് എഇഒ അന്വേഷണം നടത്തി ഗോവിന്ദന്‍ നമ്പൂതിരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 23നാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ പെരിങ്ങോം സിഐ സുഷീര്‍, എസ്ഐ പി ബി സജീവ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് കോടതിയുടെ വിധി പുറത്തുവന്നത്.

Keywords: Kannur, Kerala, News, Top-Headlines, Molestation, Case, Complaint, Students, Teacher, Arrest, Court, Court-order, Police, Pocso case: man jailed for 79 years.