POCSO | 15 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി; പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
*40000 രൂപ അടക്കണം.
*ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
*മട്ടന്നൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജാണ് വിധി പറഞ്ഞത്.
മട്ടന്നൂര്‍: (KasargodVartha) 15 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവിനും 40000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ആറളം ഗ്രാമ പഞ്ചായത് പരിധിയിലെ ഒ കെ ചന്ദ്രബാബുവിനെ (57) യാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പിഴ തുകയില്‍ നിന്ന് 30000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മട്ടന്നൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി അനീറ്റ ജോസഫാണ് വിധി പറഞ്ഞത്.
2021ല്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ് സി പി ഒ അനിത ഡി കെ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ഗണേശന്‍ കെ വിയാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ശശീന്ദ്രന്‍ കെ കെ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഷീന പി വി ഹാജരായി.