city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ല­സ്­ടൂ വി­ജ­യ­ശ­ത­മാ­നം: കാസര്‍­കോ­ട് 85.34, ക­ണ്ണൂ­ര്‍ 88.52

കാസ­ര്‍­കോട്: ഹ­യ­ര്‍ സെ­ക്ക­ന്‍ഡ­റി പ­രീ­ക്ഷ­യില്‍ 85.34 ശ­ത­മാ­നം വി­ജയം നേടി. കഴി­ഞ്ഞ­വര്‍ഷ­ത്തേ­ക്കാള്‍ നേരിയ വര്‍ദ്ധ­ന­വാണ് ഉണ്ടാ­യ­ത്. ഹയര്‍ സെക്ക­ണ്ടറിയില്‍ കഴിഞ്ഞ വര്‍ഷം 74.68 ശത­മാ­ന­മാ­യി­രുന്നു വിജ­യം. എ­ല്ലാ വി­ഷ­യ­ത്തി­ലും ഹയര്‍ സെക്ക­ണ്ടറി തല­ത്തില്‍ 140 വി­ദ്യാ­ര്‍­ഥികള്‍ എ പ്ല­സ് നേടി. ഹ­യ­ര്‍ സെ­ക്ക­ന്‍­ഡ­റി­യി­ല്‍ 11264 കു­ട്ടി­ക­ള്‍ പരീ­ക്ഷ എ­ഴു­തില്‍ 9613 പേര്‍ ഉ­പ­രി­പ­ഠ­നത്ത­ന് അ­ര്‍­ഹ­ത­നേടി.
പ്ല­സ്­ടൂ വി­ജ­യ­ശ­ത­മാ­നം: കാസര്‍­കോ­ട് 85.34, ക­ണ്ണൂ­ര്‍ 88.52
Ahammed Nashath C.A
പ്ല­സ്­ടൂ വി­ജ­യ­ശ­ത­മാ­നം: കാസര്‍­കോ­ട് 85.34, ക­ണ്ണൂ­ര്‍ 88.52
M Swathi Krishna

ജില്ല­യില്‍ നാല് സ്‌കൂളു­ക­ളാണ് ഹയര്‍ സെക്ക­ണ്ട­റി­യില്‍ നൂറ് ശത­മാനം വിജയം കൊയ്ത­ത്. മാര്‍ത്തോമ ബധിര വിദ്യാ­ലയം ചെര്‍ക്ക­ള, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്ക­ണ്ടറി സ്‌കൂള്‍ കാഞ്ഞ­ങ്ങാ­ട്, മോഡല്‍ റസി­ഡന്‍ഷ്യല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂള്‍ പര­വ­ന­ടു­ക്കം, ഉദുമ, ദുര്‍ഗ ഹയര്‍ സെക്ക­ണ്ടറി എന്നീ സ്‌കൂളു­ക­ളാണ് നൂറ് ശത­മാനം വിജയെ കൊയ്ത­ത്. കഴിഞ്ഞ വര്‍ഷവും മാര്‍ത്തോമ ബധിര വിദ്യാ­ലയം ചെര്‍ക്ക­ള, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്ക­ണ്ടറി സ്‌കൂള്‍ കാഞ്ഞ­ങ്ങാ­ട്, മോഡല്‍ റസി­ഡന്‍ഷ്യല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂള്‍ പര­വ­ന­ടു­ക്കം, ഉദുമ എന്നി­വ നൂറു­ശ­ത­മാനം വിജയംനേടി­യി­രു­ന്നു. അതേ­സ­മയം കഴിഞ്ഞ വര്‍ഷവും രണ്ട് വിദ്യാര്‍ത്ഥി­ക­ളുടെ പരാ­ജയം കാരണം നൂറ് ശത­മാനം വിജയം നഷ്ട­പ്പെട്ട സ്‌കൂളാണ് കാഞ്ഞ­ങ്ങാട് ദുര്‍ഗാ ഹയര്‍ സെക്ക­ണ്ടറി. മാര്‍ത്തോ­മ­യില്‍ 21 കുട്ടി­ക­ളും പര­വ­ന­ടുക്കം എംആര്‍­എ­ച്ച്­എ­സില്‍ 57 വിദ്യാര്‍ഥി­ക­ളും ലിറ്റില്‍ ഫ്‌ളവ­റില്‍ 52 പേരും പരീക്ഷ എഴു­തി­യി­ട്ടു­ണ്ട്.
പ്ല­സ്­ടൂ വി­ജ­യ­ശ­ത­മാ­നം: കാസര്‍­കോ­ട് 85.34, ക­ണ്ണൂ­ര്‍ 88.52
Praveen Raj

ക­ണ്ണൂ­ര്‍: എ­സ്­എ­സ്­എല്‍­സി പ­രീ­ക്ഷ­യിലെ നേ­ട്ടം ആ­വര്‍­ത്തി­ക്കാ­നാ­യി­ല്ലെ­ങ്കി­ലും ഹ­യര്‍­സെ­ക്കന്‍­ഡ­റ­ി­യി­ലും ക­ണ്ണൂ­രിനു മി­ക­ച്ച നേ­ട്ടം. ക­ഴി­ഞ്ഞ ര­ണ്ടു വര്‍­ഷ­ത്തെ­ക്കാ­ളും മി­ക­ച്ച നേ­ട്ടം ക­ര­സ്ഥ­മാ­ക്കാന്‍ ജില്ല­യ്­ക്കാ­യി. ഇത്ത­വ­ണ ജില്ല­യു­ടെ വി­ജ­യ­ശ­ത­മാ­നം 88.5 ആണ്. ക­ഴി­ഞ്ഞ വര്‍­ഷം ഇ­തു 85 ശ­ത­മാ­ന­മാ­യി­രു­ന്നു. മുന്‍­വര്‍ഷ­ത്തെ വി­ജ­യ­നേ­ട്ട­വു­മാ­യി താ­ര­തമ്യം ചെ­യ്യു­മ്പോള്‍ 3.52 ശ­ത­മാ­ന­ത്തി­ന്റെ വര്‍­ധ­ന­യാ­ണ് ഇത്ത­വ­ണ ഉ­ണ്ടാ­യി­ട്ടു­ള്ള­ത്. 2010ല്‍ വി­ജ­യ ശ­ത­മാ­നം 80.65 ആ­യി­രുന്നു. സം­സ്ഥാ­ന­ത­ല­ത്തില്‍ അഞ്ചാം സ്ഥാ­ന­ത്താ­ണ് ക­ണ്ണൂര്‍. നൂ­റു­മേ­നി നേടി­യ വിദ്യാ­ല­യ­ങ്ങ­ളു­ടെ എ­ണ്ണ­ത്തിലും ജില്ല ഏ­റെ മു­ന്നേറി. ക­ഴി­ഞ്ഞ വര്‍­ഷം നൂ­റു­മേ­നി ര­ണ്ടു വി­ദ്യ­ല­യ­ങ്ങ­ളി­ലാ­യി ഒ­തു­ങ്ങി­യ­പ്പോള്‍ ഇത്ത­വ­ണ മാ­ഹി ഉള്‍­പ്പെ­ടെ­യു­ള്ള മേ­ഖ­ല­ക­ളില്‍ നി­ന്നാ­യി ആ­റു വി­ദ്യാ­ല­യ­ങ്ങള്‍ നൂ­റു­ശ­ത­മാ­നം വിജ­യം നേടി. 1,141 വി­ദ്യാര്‍­ഥികള്‍ എ­ല്ലാ വി­ഷ­യ­ങ്ങള്‍­ക്കും­ എ.ഗ്രേ­ഡ് നേ­ടി­. എല്ലാ വി­ഷ­യ­ങ്ങള്‍­ക്കു എ പ്ല­സ് നേ­ടി­യ­വ­രു­ടെ എ­ണ്ണം 246 ആണ്. 158സ്­കു­ളു­ക­ളില്‍ നി­ന്നാ­യി 23,657 കു­ട്ടി­ക­ളാ­യി­രുന്നു പ­രീ­ക്ഷ­യ്ക്കു പേ­ര്‍ ര­ജി­സ്­റ്റ­ര്‍ ചെ­യ്­ത­ത്. അ­തില്‍ പ­രീ­ക്ഷ­ക്ക് ഹാ­ജ­രാ­യ 23,563 പേ­രില്‍ 20,858 പേ­ര്‍ ഉ­പ­രിപ­ഠനയോ­ഗ്യ­ത നേ­ടി. 
പ്ല­സ്­ടൂ വി­ജ­യ­ശ­ത­മാ­നം: കാസര്‍­കോ­ട് 85.34, ക­ണ്ണൂ­ര്‍ 88.52
Architha

ഓ­പ്പണ്‍ സ്­കൂള്‍ വി­ഭാ­ഗ­ത്തില്‍ 46.88 ശ­ത­മാ­ന­മാ­ണ് വി­ജ­യം. ഈ വി­ഭാ­ഗ­ത്തില്‍ 4913 പേ­ര്‍ പ­രീ­ക്ഷ എ­ഴു­തിയിതില്‍ 2,303പേ­ര്‍ വി­ജ­യിച്ചു. ഓ­പ്പണ്‍ വി­ഭാ­ഗ­ത്തില്‍ ഒ­രാള്‍­ക്കു പോലും എ പ്ല­സ് നേ­ടാ­നാ­യില്ല. വൊ­ക്കേ­ഷ­ണല്‍ ഹ­യ­ര്‍ സെ­ക്കന്‍ഡറി വി­ഭാ­ഗ­ത്തില്‍ 1305 പേ­ര്‍ പ­രീ­ക്ഷ­യെ­ഴു­തി­യ­തില്‍ പാ­ര്‍­ട്ട് വണ്‍ ആന്‍­ഡ് പാ­ര്‍­ട്ട് ടു വി­ഭാ­ഗത്തില്‍ 94.25ശ­ത­മാ­നം പേ­ര്‍ വി­ജ­യി­ച്ചു. പാ­ര്‍­ട്ട് വണ്‍, പാ­ര്‍­ട്ട് ടു ആന്‍­ഡ് പാ­ര്‍­ട്ട് ത്രീ വി­ഭാ­ഗത്തില്‍ 84.21 ശ­ത­മാ­നം പേ­രും ഉ­പ­രി­പ­ഠ­ന­യോഗ്യ­ത നേ­ടി. വൊ­ക്കേ­ഷ­ണല്‍ ഹ­യര്‍ സെ­ക്കന്‍ഡറി വി­ഭാ­ഗത്തില്‍ ഒന്‍­പ­തു സ്­കൂ­ളു­കള്‍ 100 ശ­ത­മാ­നം വിജ­യം നേടി. എ­ഴു­പത്തി­യേ­ഴ് സ്­കൂ­ളു­കള്‍ തൊ­ണ്ണൂ­റു­ശ­ത­മാ­നത്തി­നു­മു­ക­ളില്‍ വി­ദ്യാ­ര്‍­ഥികളെ വി­ജ­യി­പ്പി­ച്ച­ു. ഒ­രു കു­ട്ടി പ­രാ­ജ­യ­പ്പെ­ട്ട­തോ­ടെ നൂ­റു­ത­മാ­നം വി­ജ­യം ന­ഷ്­ട­പ്പെ­ട്ട­ത് എ­ഴു സ്­കൂ­ളു­കള്‍ക്കാ­ണ്.

ഇവര്‍ എ പ്ല­സിന്റെ മി­ക­വില്‍

സി.ജെ.എ­ച്ച്.എ­സ്.എ­സ് ചെ­മ്മ­നാ­ട് സ്­കൂള്‍ വി­ദ്യാര്‍­ത്ഥിയും ഹ­സന്‍­കു­ട്ടി-ഉ­മ്മാ­ലി­മ്മാ ദ­മ്പ­തി­ക­ളു­ടെ മ­കനുമായ അ­ഹമ്മ­ദ് ന­ഷാ­ത്ത്.സി.എ.

കെ പി ബാല­കൃ­ഷ്ണന്‍-എം തങ്ക­മ­ണി ദ­മ്പ­തി­ക­ളു­ടെ മ­കളാ­യ എം സ്വാതി. ബോവി­ക്കാനം ഹയര്‍ സെക്കന്‍­ഡ­റി സ്­കൂള്‍ വി­ദ്യാര്‍­ത്ഥിനി.

കടമ്പൂര്‍ ഹയര്‍­സെക്കന്‍ഡറി സ്‌കൂ­ളി­ല്‍ വി­ദ്യാര്‍­ത്ഥിയും അനീഷ്­കു­മാര്‍-അനി­ത ദ­മ്പ­തി­ക­ളു­ടെ മ­ക­ളുമായ അര്‍ച്ചിത.

ടി ജി എച്ച് എ­സ് സ്­കൂള്‍ വി­ദ്യാര്‍­ത്ഥിയും ചാ­യ്യോത്ത് കെ രാജഗോ­പാലന്‍-ടി ചന്ദ്രമ­തി ദ­മ്പ­തി­ക­ളുടെ മ­ക­നുമായ പ്രവീണ്‍ രാജ്.

Keywords: Kannur, Kasaragod, Plus Two, Result.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia