city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Swimming Bonus points | വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പോടെ വെട്ടിലായത് കായികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍; പ്ലസ് ടു പ്രവേശനത്തിനായി നീന്തല്‍ പഠിച്ചവര്‍ ഇളിഭ്യരായി; സംഭവം കണ്ണൂരിലെ അപകടത്തിന് ശേഷം

കാസര്‍കോട്: (www.kasargodvartha.com) വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പോടെ കായികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെട്ടിലായി. പ്ലസ് ടു പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ പ്രാവീണ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്റിനുള്ള സര്‍ടിഫികറ്റ് നല്‍കുന്നതിനായി അതാത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളാണ് കാലാകാലങ്ങളായി നീന്തല്‍ മത്സരം സംഘടിപ്പിച്ചുകൊണ്ടിരുന്നത്.
                       
Swimming Bonus points | വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പോടെ വെട്ടിലായത് കായികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍; പ്ലസ് ടു പ്രവേശനത്തിനായി നീന്തല്‍ പഠിച്ചവര്‍ ഇളിഭ്യരായി; സംഭവം കണ്ണൂരിലെ അപകടത്തിന് ശേഷം

കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് കാലമായതിനാല്‍ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രടറിമാര്‍ നല്‍കുന്ന കത്ത് പരിഗണിച്ചാണ് ബോണസ് പോയിന്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ടാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഇതിനിടയില്‍ വിദ്യഭ്യാസ വകുപ്പ് ബോണസ് പോയിന്റ് നിര്‍ത്തി വെക്കുന്നതിനായി ശുപാര്‍ശ നല്‍കിയതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നീന്തല്‍ മത്സരം മാറ്റി വെച്ചിരുന്നു. രജിസ്റ്ററേഷന്‍ ഫീസായി 100 വാങ്ങുന്നതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതറിയാതെ കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെയിലാണ് കഴിഞ്ഞ ദിവസം അച്ഛനും മകനും കണ്ണൂരില്‍ മുങ്ങി മരിച്ചത്. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബോണസ് പോയിന്റ് നല്‍കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നതിങ്ങനെ: 'പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ടിഫികറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ടിഫികറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത്'.

മന്ത്രിയുടെ ഈ പോസ്റ്റ് വാസ്തവത്തിൽ വെട്ടിലാക്കിയിരിക്കുനന്ത് അതാത് ജില്ലകളിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെയാണ്. ബോണസ് പോയിന്റിനായി സര്‍ടിഫികറ്റ് നല്‍കുന്നതിനോടൊപ്പം തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്ന ലക്ഷ്യമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുണ്ടായിരുന്നതെന്ന് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നീന്തല്‍ പഠിക്കുന്നത് ഭാവിയില്‍ പോലും സുരക്ഷിതത്വം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. മുങ്ങിമരണങ്ങള്‍ കൂടിവരുന്നത് പലര്‍ക്കും നീന്തല്‍ വശമില്ലാത്തത് കൊണ്ടാണ്. അത് കൊണ്ടാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ഫയര്‍ഫോഴ്‌സും എക്‌സൈസും പൊലീസുമടക്കം നീന്തല്‍ പരിശീലനത്തിന് മുന്‍കൈ എടുക്കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇതിനിടെ മന്ത്രിയുടെ പ്രസ്താവനയോടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിമര്‍ശനവുമായി ഫേസ്ബുക് പോസ്റ്റിലൂടെ രംഗത്ത് വന്നു. നവാസിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്:

'ബോണസ് പോയിന്റിനായി നീന്തല്‍ സര്‍ടിഫികറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി. പിന്നെന്തിനാണ് സര്‍കാരിന്റെ തന്നെ കായികവകുപ്പ് അശാസ്ത്രീയമായി നീന്തല്‍ സര്‍ടിഫികറ്റ് വിതരണം ഉണ്ടെന്ന് കള്ളം പ്രചരിപ്പിച്ചതും നീന്തല്‍ പരിശോധന ആരംഭിക്കുകയും ചെയ്തത്, നാളെ നീന്തി കാണിക്കണമെന്ന് ഇന്ന് ഓര്‍ഡര്‍ ഇറക്കി വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയപ്പോള്‍ അറിയാത്ത നീന്തൽ ഒറ്റദിവസം കൊണ്ട് പഠിക്കാന്‍ പോയത് പ്ലസ് വൺ പഠിക്കാന്‍ സീറ്റ് കിട്ടാനുള്ള ആഗ്രഹം കൊണ്ടായിരുന്നു സാര്‍, പക്ഷെ നഷ്ടപെട്ടത് രണ്ട് ജീവനുകളാണ്.

മന്ത്രിയും വകുപ്പും അറിയാതെ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരവ് ഇറക്കിയതും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ തെരുവിലിറക്കിയതും.

മന്ത്രി പറഞ്ഞത് ശരിയെങ്കില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ വഞ്ചിച്ച കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ വഞ്ചന കുറ്റത്തിന് മാത്രമല്ല കൊലകുറ്റത്തിനും കേസെടുക്കണം'.

Keywords: News, Kerala, Kasaragod, Top-Headlines, Education, Students, Swimming, Minister, Sports, Kannur, Plus-two, Plus One admission: Swimming Bonus points waived.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia