പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്, കാമുകന്മാര്‍ക്കു പങ്കില്ല;പോലീസ്
Apr 25, 2018, 16:23 IST
തലശ്ശേരി:(www.kasargodvartha.com 25/04/2018) പിണറായിലെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അറസ്റ്റിലായ സൗമ്യ തനിച്ചാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തനിച്ചാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍(80) ഭാര്യ കമല(65) സൗമ്യയുടെ മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗമ്യ(28)യെ ചൊവാഴ്ച്ച രാത്രി അറസ്റ്റു ചെയ്യുകയായിരുന്നു.
കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്‍ക്കു പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേ സമയം സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. എന്നാല്‍ ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Murder-case, Police, Accuse, Arrest,Pinarayi murder case; investigation continues