city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായിയിലെ ദുരുഹ മരണം; കൊലപാതകമാണെന്ന് സൂചന, മരിച്ച കുട്ടികളുടെ അമ്മ സൗമ്യ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍:(www.kasargodvartha.com 24/04/2018) പിണറായി പടന്നക്കരയില്‍ ദുരൂഹമരണം കൊലപാതകമാണെന്ന് സൂചന. മരണം നടന്ന വീട്ടില്‍ അവശേഷിക്കുന്ന അംഗം കുട്ടികളുടെ അമ്മ സൗമ്യയെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നും എലിവിഷത്തിന്റയും അലൂമിനിയം ഫോസ്ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

കുടുംബത്തിലെ നാലുപേരും വ്യത്യസ്ത സമയങ്ങളില്‍ മരണപ്പെടുകയായിരുന്നു. 2012 സെപ്റ്റംബര്‍ ഒന്‍പതിന് ഒരു വയസ്സുകാരിയായ കീര്‍ത്തന, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരി 21 ന് ഒന്‍പതിന് വയസുകാരി ഐശ്വര്യ, മാര്‍ച്ച് ഏഴിന് വീട്ടമ്മയായ 68 കാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍. എല്ലാവരും മരിച്ചത് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിന് പിന്നാലെയാണ്. എന്നാല്‍ കുട്ടികളുടെ അമ്മയും കുഞ്ഞികണ്ണന്റെയും കമലയുടെയും മകളുമായ സൗമ്യമാത്രമാണ് ഇനി ഈ കുടുംബത്തില്‍ അവശേഷിക്കുന്നത്.

പിണറായിയിലെ ദുരുഹ മരണം; കൊലപാതകമാണെന്ന് സൂചന, മരിച്ച കുട്ടികളുടെ അമ്മ സൗമ്യ പോലീസ് കസ്റ്റഡിയില്‍

സൗമ്യയുടെ പല നിലപാടുകളും തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം നടന്നത്.

സൗമ്യ വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലായിരുന്നു. ഇവിടെ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിലെടുത്തത്. കിണര്‍ വെള്ളത്തിലെ വിഷാംശവും അണുബാധയുമായിരുന്നു സംശയം. എന്നാല്‍ പരിശോധനയില്‍ ഇതിലൊന്നും അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായി. ഇതോടെ ഈ വര്‍ഷം ആദ്യം മരണമടഞ്ഞ ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരിമാനിക്കുകയായിരുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്ഫേറ്റിന്റേയും അംശം കണ്ടെത്തിയതോടെ മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തി. ഇതിലും നേരത്തെ കണ്ടെത്തിയ അതേ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതയേറി. ഇതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. ഒപ്പം ഇവരുടെ ചില സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്.

എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫൈഡ് വളരെ കുറഞ്ഞ അളവില്‍ പോലും ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദിയും ശ്വാസതടസവും ഉണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Keywords: News, Kannur, Kerala, Top-Headlines,  Investigation, Police, Medical college,Pinarayi death of four; mother Soumya in police custody

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia