പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു
May 30, 2019, 12:50 IST
പയ്യന്നൂര്‍: (www.kasargodvartha.com 30.05.2019) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. നീലേശ്വരം തൈക്കടപ്പുറത്തെ പെയിന്റിംഗ് തൊഴിലാളിയായ ടികെ. പ്രദീപനാണ് (38) കവര്‍ച്ചക്കിരയായത്. പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിനില്‍ മടങ്ങിവരികയായിരുന്ന പ്രദീപന്‍. പയ്യന്നൂരില്‍ എത്തിയപ്പോള്‍ വെള്ളം കുടിക്കാനായി പുറത്തിറങ്ങി.
തിരിച്ചുകയറുന്നതിന് മുമ്പ് ട്രെയിന്‍ സ്റ്റേഷന്‍വിട്ടതിനാല്‍ പ്രദീപന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിക്ക് പുറത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ
മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ പരിചയപ്പെടാന്‍ അടുത്തുകൂടി. ഒരു മണിയായപ്പോഴേക്കും പ്രദീപന്‍ ഉറങ്ങിപ്പോ
യി. പിന്നീട ഉണര്‍ന്നത് 3.45 മണിയോടെയാണ്. അപ്പോഴേക്കും മുണ്ടിന്റെ മടിക്കുത്തില്‍ സൂക്ഷിച്ച പണവും സാംസംഗ് മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. കൂടെ സംസാരിച്ചിരുന്നയാളെയും കാണാനില്ലായിരുന്നു. സംഭവം സംബന്ധിച്ച് പ്രദീപന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kannur, payyannur, Robbery, Crime, Pickpocketing in Payyannur Railway Station
< !- START disable copy paste -->