city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവകാരുണ്യ പ്രവര്‍ത്തകരായ ജില്ലയിലെ പ്രമുഖരെ കണ്ണൂര്‍ രൂപത ആദരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 30.10.2016) ആനാഥരേയും ആലംബഹീനരേയും തേടിപ്പിടിച്ച് പുതു ജീവിതം നല്‍കി അതില്‍ നിന്നും കിട്ടുന്ന ആനന്ദം കൊണ്ട് തൃപ്തിയടയുന്ന ജില്ലയിലെ അഞ്ച് സന്നദ്ധ പ്രവര്‍ത്തകരെ കത്തോലിക്കാ സഭയുടെ കണ്ണൂര്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. ടോം വടക്കുമുല പൊന്നാട ചാര്‍ത്തിയും ഉപഹാരം നല്‍കിയും ആദരിച്ചു. കണ്ണൂര്‍ രുപത രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കി വരുന്ന കാരുണ്യ വര്‍ഷം 2016 പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ പ്രമുഖരെ ആദരിക്കാന്‍ ബിഷപ്പ് തീരുമാനമെടുത്തത്. കണ്ണൂരില്‍ വെച്ചായിരുന്നു പരിപാടി. 2015 ഡിസംബര്‍ എട്ടിന് ആരംഭിച്ച് 2016 നവമ്പര്‍ 20ന് അവസാനിക്കുന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് ആദരവ്.

കോട്ടപ്പാറക്കടുത്തുള്ള അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന ആദുര ശുശ്രൂഷ കേന്ദ്രമായ സ്‌നേഹാലയത്തിന്റെ ഡയറക്ടര്‍ ബ്രദേര്‍ ഈശോദാസിനെ ആദരിക്കാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത് അവിടെ പാര്‍പ്പിടം ഉറപ്പിച്ച 125ല്‍ പരം മാനസികാസ്വസ്ത്യമുള്ള രോഗികളേയും വൃദ്ധരേയും കൃത്യമായി കുളിപ്പിക്കുന്നതിനും ശുചിയാക്കുന്നതും അടക്കമുള്ള ശുശ്രൂഷയെ ബഹുമാനിച്ചു കൊണ്ടാണ്. ഇവിടെ ഭക്ഷണത്തിനു വേണ്ടിയും മറ്റുമുള്ള വിഭവങ്ങള്‍ സംഘടിപ്പിച്ച് പട്ടിണിയും ദാരിദ്രവും അറിയിക്കാതെ ആശ്രമം നടത്തിച്ചു കൊണ്ടു പോകുന്നതിന്റെ അംഗീകാരമാണെങ്കില്‍ കള്ളാറിനടുത്തുള്ള ബത്‌ലഹേം ആശ്രമത്തില്‍ അനാഥരും, രോഗികളുമായ 60ല്‍ പരം സ്ത്രീകളെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് പെരുമ്പള്ളി പീറ്ററെ ആദരിക്കാന്‍ തീരുമാനമെടുത്തത്.

ജീവകാരുണ്യ പ്രവര്‍ത്തകരായ ജില്ലയിലെ പ്രമുഖരെ കണ്ണൂര്‍ രൂപത ആദരിച്ചുകൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന ആദുര ശുശ്രൂഷ സ്ഥാപനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തി കൊണ്ടു പോകുന്ന 'അനാഥരില്ലാത്ത ഭാരതം' പദ്ധതിയുടെ ജില്ലാ അധ്യക്ഷനായ കൂക്കാനം റഹ് മാന്‍ തന്റെ അധീനതയിലുള്ള കാന്‍ഫെഡിന്റെ പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് ബിഷപ്പിന്റെ ആദരവ് തേടിയെത്തിയത്. നിലേശ്വരത്ത് സ്വന്തം ഭവനത്തിനോടു ചേര്‍ന്ന് 100ല്‍ പരം അനാഥരെ പാര്‍പ്പിച്ച് പരിചരിക്കുന്നതിലെ ആത്മാര്‍ത്ഥത കണക്കിലെടുത്താണ് തങ്കച്ചനെ ആദരിച്ചത്. ചിറ്റാരിക്കലില്‍ വാഹനം ഓടിച്ചു കിട്ടുന്ന മിച്ചം കൊണ്ട് മദ്യപാനാസക്തി പിടിപെട്ട് ജിവിതം നരകിക്കുന്നവരെ കണ്ടെത്തി ചികില്‍സക്ക് വകയുണ്ടാക്കുന്ന തങ്കച്ചന്റെ 20 വര്‍ഷത്തോളമായ സേവന പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് കാരുണ്യവര്‍ഷം 2016 ന്റെ അംഗീകാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടത്.

Keywords:  Kannur, kasaragod, Kerala, Kookanam-Rahman, Felicitated, Award, Kottarakkara, Orphans, Social Workers, Philanthropist felicitated by Kannur Roopatha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia