city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിയാരം മെഡിക്കല്‍ കോളജ് ഇനി സര്‍ക്കാറിന്റെ അധീനതയില്‍; പുതിയ ഭരണസമിതി ചുമതലയേറ്റു

കണ്ണൂര്‍:(www.kasargodvartha.com 27/04/2018) പരിയാരം മെഡിക്കല്‍ കോളജ് ഇനി സര്‍ക്കാറിന്റെ അധീനതയില്‍. വടക്കേ മലബാറിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാദാര്‍ഥ്യമായത്. മൂന്നംഗ ഭരണ സമിതി ചുമതല ഏറ്റെടുത്തോടെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. കല്യാശ്ശേരി എം എല്‍ എ ടി വി രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി.

ഹഡ്‌കോയ്ക്കുള്ള കട ബാധ്യത സര്‍ക്കാര്‍ തവണകളായി കൊടുത്തു തീര്‍ക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ സമിതി മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണ ചുമതല ഏറ്റെടുത്തു.സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയം ഭരണ സ്ഥാപനമായാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുകയെന്ന് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് ഇനി സര്‍ക്കാറിന്റെ അധീനതയില്‍; പുതിയ ഭരണസമിതി ചുമതലയേറ്റു

മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ ചടങ്ങില്‍ കാസറഗോഡ് എം പി പി കരുണാകരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി,കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ടയേര്‍ഡ് പ്രിസിപ്പല്‍ ഡോ സി രവീന്ദ്രന്‍,ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് ചെയര്‍ മാന്‍ ഡോ വി ജി പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഭരണ സമിതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Medical College, Health-minister,Pariyaram Medical College is now under government control; new Governing council in charge

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia