ഇത്തവണയും പതിവുതെറ്റിയില്ല; കാഴ്ചയുടെ വിസ്മയമൊരുക്കി പാണലാട് വയൽതിറ ഉത്സവം നടന്നു
Jan 23, 2022, 19:35 IST
കണ്ണൂർ: (www.kasargodvartha.com 23.01.2022) കൂടാളി ഗ്രാമപഞ്ചായത്തിലെ പാണലാട് വയൽ തിറ ഉത്സവം മുടങ്ങാതെ ഈ വർഷവും നടന്നു. പാണലാട് വയലിൽ ഏകദേശം 100 വർഷകാലമായി കഴിച്ചു വരുന്നതും 75 വർഷമായി മുടങ്ങാതെ നടത്തി വരുന്നതുമായ ഉത്സവമാണിത്. പ്രദേശത്തെ 150 ഓളം വീട്ടുകാർ ഇതിന് വേണ്ടി നിശ്ചയിച്ച പണമെടുത്താണ് കാലങ്ങളായി തെയ്യം നടത്തി വരുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് വെളിച്ചപ്പാട് അമ്പലത്തിൽ നിന്ന് വയലിലേക്ക് പ്രവേശിച്ചതോടെ ഉത്സവം ആരംഭിച്ചു. പ്രധാന തെയ്യമായ പുതിയ ഭഗവതി പുലർചെ അഞ്ച് മണിക്ക് അരങ്ങേറി. കൂടാതെ ബീരൻ, ബീരാളി, ഭദർ കാളി എന്നീ തെയ്യങ്ങളും ഇതിന്റെയെല്ലാം തോറ്റങ്ങളുമുണ്ടായിരുന്നു.
വെളിച്ചപ്പാടിന്റെ കാര കയ്യേക്കൽ (അപ്പം വാരൽ), മേലേരി കയ്യേക്കൽ (മേലേരി പായൽ), അടിയറ, താലപ്പൊലി എന്നിവയുമുണ്ടായി. വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ ഉത്സവം പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ഭദർ കാളി തെയ്യത്തോടെയാണ് സമാപിച്ചത്.

Keywords: Kannur, Kerala, News, Top-Headlines, Theyyam, Festival, Video, Panalad field festival held.
< !- START disable copy paste -->