P Jayarajan | ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി ജയരാജന് അത്യാധുനിക വാഹനം; 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ അനുമതി
Nov 21, 2022, 11:26 IST
കണ്ണൂര്‍: (www.kasargodvartha.com) സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് 35ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ അനുമതി. വാഹനത്തിന് ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനമുണ്ടാക്കാനും പ്രത്യേക നിര്‍ദേശമുണ്ടെന്നാണ് വിവരം. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കണമെന്ന സര്‍കാര്‍ നയം മറികടന്നുകൊണ്ടാണ് പി ജയരാജന് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനമുണ്ടായതെന്നാണ് ആക്ഷേപം.
മന്ത്രിമാര്‍ക്ക് വാഹനം വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് പി ജയരാജന് അനുവദിച്ചിരിക്കുന്നത്. ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസം 17നാണ്. വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.
മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. പി ജയരാജന്റെ ശാരീരികാവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിനെ തടഞ്ഞുകൊണ്ടു നവംബര്‍ നാലിന് ചീഫ് സെക്രടറിയും നവംബര്‍ ഒന്‍പതിന് ധനകാര്യ വകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്നുകൊണ്ടാണ് പുതിയ തീരുമാനമെന്നാണ് പരാതി.

Keywords: P Jayarajan is allowed to buy new vehicle, Kerala, Kannur, News, Top-Headlines, Government, Politics, Car, CPM, Minister, Secretary, Complaint, Vehicle.