ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്പോകെൻ ഇംഗ്ലീഷ് സ്ഥാപന ഉടമയെ മെഡികൽ കോളജിലേക്ക് മാറ്റി
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2021) ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സ്പോകെൻ ഇംഗ്ലീഷ് സ്ഥാപന ഉടമയെ റിമാൻഡ് ചെയ്‌തു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കെട്ടിടത്തില്‍ സ്പോകെൻ ഇംഗ്ലീഷ് സ്ഥാപനം നടത്തുന്ന പെരുവണ്ണാമുഴിയിലെ ജോര്‍ജ് ജോസഫിനെ (51) ആണ് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി, എം വി സുനില്‍ അറസ്റ്റ് ചെയ്തത്.
10 വര്‍ഷക്കാലമായി ഭാര്യയുമായി അകന്നുകഴിയുകയാണ് ജോര്‍ജ് ജോസഫ്. കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ തന്നെയാണ് ഇയാൾ താമസിച്ചുവന്നിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയായ പിന്നോക്കവിഭാഗത്തില്‍പെട്ട 30 കാരിയെ ഇതിനിടയിൽ വിവാഹ വാഗ്ദാനം നല്‍കി ജോര്‍ജ് ജോസഫ് സ്വന്തം സ്ഥാപനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
വിവാഹ വാഗ്ദാനത്തില്‍ നിന്ന് ജോര്‍ജ് പിന്‍മാറിയതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ ജോര്‍ജിനെ ഹൊസ്ദുർഗ്ഗ് കോടതി റിമാൻഡ് ചെയ്തു. ഹൃദ്രോഗബാധിതനായതിനാല്‍ ഇദ്ദേഹത്തെ പിന്നീട് ചികിത്സക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിൽ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Kasaragod, Kerala, News, Employees, Arrest, Remand, Bus Waiting shed, Special-Squad, DYSP, Marriage, Kannur, Medical College, Hosdurg, Court, Police, Owner of a Spoken English institution arrested for molesting an employee.
< !- START disable copy paste -->