ഓണ്‍ലൈനില്‍ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കി; യുവതിക്ക് നഷ്ടമായത് 1 ലക്ഷം രൂപ, പരാതിയില്‍ പൊലീസ് അന്വേഷണം
Nov 10, 2021, 09:28 IST
ശ്രീകണ്ഠപുരം: (www.kasargodvartha.com 10.11.2021) ഓണ്‍ലൈനില്‍ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ രചനയുടെ പണമാണ് നഷ്ടപ്പെട്ടത്. ഫെയ്‌സ്ബുകില്‍ പരസ്യം കണ്ടതിനെ തുടര്‍ന്ന് രചന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്തു.
299 രൂപ ഗൂഗിള്‍ പേ അകൗണ്ട് വഴി പണം അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാതായതോടെ പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ചു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിനായി രജിസ്ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രചനയോട് അവര്‍ പറഞ്ഞു.
ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രചനയുടെ ശ്രീകണ്ഠപുരം എസ് ബി ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. രചനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kannur, Top-Headlines, Technology, Crime, Cheating, Fraud, Police, Case, Woman, Ordered churidar for Rs 299 online; Woman lost Rs 1 lakh